ആം ആദ്മി പതനം വ്യക്തമാക്കി ഡല്‍ഹി; ഏഴ് സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ദൃശ്യമായ എ.എ.പി മാജിക്കിന് കാത്തിരുന്നവരെ ഡല്‍ഹി നിരാശപ്പെടുത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ പൊതുവികാരത്തിന് ഡല്‍ഹി വഴിമാറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി വ്യക്തമായ ലീഡുമായി മുന്നേറുകയാണ്.

അതേസമയം എ.എപി രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ശക്തമായ ത്രികോണ മല്‍സരത്തിന് വേദിയായ ചാന്ദ്‌നി ചൗക്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ വര്‍ദ്ധന്‍ 9920 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. എ.എപിയുടെ അഷുതോഷ് രണ്ടാം സ്ഥാനത്താണ്.

ആം ആദ്മി പതനം വ്യക്തമാക്കി ഡല്‍ഹി; ഏഴ് സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നുഎ,എ.പിയുടെ ആശിഷ് കേതനെ പിന്തള്ളി ബിജെപിയുടെ മീനാക്ഷി ലേഖൈ 7523 വോട്ടുകള്‍ക്ക് മുന്നേറുകയാണ്.

വടക്കന്‍ ഡല്‍ഹിയില്‍ ബിജെപിയുടെ രമേശ് ബിദുരി 9487 വോട്ടിന് മുന്‍പിലാണ്. എ.എ.പിയുടെ ദേവീന്ദര്‍ ഷെറാവത്താണ് എതിര്‍ സ്ഥാനാര്‍ത്ഥി. തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മനോജ് തിവാരി (ബിജെപി) 19,433 വോട്ടിന് മുന്‍പിലാണ്. എ.എ.പിയുടെ ആനന്ദ് കുമാര്‍ ആണ് തിവാരിയുടെ എതിരാളി.

എ.എപി വനിത നേതാവ് രാഖി ബിര്‍ളയുടെ എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ ഉദിത് രാജ് 18,410 വോട്ടിന് മുന്നേറുകയാണ്.

SUMMARY: BJP leading in all 7 LS seats in Delhi: BJP was leading in all seven Lok Sabha seats in the national capital in what appears to be a direct contest against Aam Aadmi Party while Congress was in third position as per latest trends.

Keywords: BJP, Lok Sabha Poll 2014, Congress, UDF, UPA, NDA, Narendra Modi, Sonia Gandhi,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script