അഖ് ലാഖിനെയും മകനേയും ആക്രമിച്ചതെങ്ങനെയെന്ന് ബിജെപി നേതാവിന്റെ മകന്റെ വെളിപ്പെടുത്തല്‍

 


ദാദ്രി: (www.kvartha.com 07.10.2015) മുഹമ്മദ് അഖ് ലാഖിന്റെ കുടുംബത്തെ ആക്രമിച്ചതെങ്ങനെയെന്ന് മുഖ്യപ്രതിയായ വിശാല്‍ റാണ വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാവിന്റെ മകനാണ് വിശാല്‍. അഖ് ലാഖിന്റെ വീടിന് മുന്‍പില്‍ സംഘടിക്കാന്‍ ക്ഷേത്രത്തിലെ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയതും ഇയാളാണ്.

വിശാലിനൊപ്പം രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. ഇവരുടെ സമ്മര്‍ദ്ദത്തില്‍ പൂജാരി അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും അതില്‍ തൃപ്തരാകാത്തതിനാല്‍ വിശാല്‍ വീണ്ടും അനൗണ്‍സ്‌മെന്റ് നടത്തുകയായിരുന്നു.

വിശാലിനേയും മറ്റൊരു സുഹൃത്തിനേയും കഴിഞ്ഞ ദിവസമാണ് ദാദ്രിക്ക് പുറത്തുള്ള ഗ്രാമത്തില്‍ നിന്നും പിടികൂടിയത്. ഗൗതം ബുദ്ധനഗര്‍ എസ്പി കിരണ്‍ എസ് ആണ് വിശാലിന്റെ മൊഴിയുടെ സുപ്രധാന ഭാഗങ്ങള്‍ ഡി.എന്‍.എയുമായി പങ്കുവെച്ചത്. 

റോഡില്‍ അഖ് ലാഖ് എറിഞ്ഞുവെന്ന് പറയപ്പെടുന്ന പോളിത്തീന്‍ കവറിനുള്ളില്‍ ഗോമാംസം കണ്ടെത്തിയെന്ന് വിശാല്‍ പറയുന്നു. ക്ഷേത്രത്തിലെത്തി അനൗണ്‍സ്‌മെന്റ് നടത്തിയ ശേഷം ഇവര്‍ അഖ് ലാഖിന്റെ വീട്ടിലെത്തി. അഖ് ലാഖ് വാതില്‍ തുറക്കാതിരുന്നതോടെ പ്രതികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി.

തുടര്‍ന്ന് അഖ് ലാഖിനെ പിടികൂടി ചോദ്യം ചെയ്തു. പശുവിനെ അറുത്തതായി സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അഖ് ലാഖ് വഴങ്ങിയില്ല. പ്രതികള്‍ അഖ് ലാഖിനെ വലിച്ചിഴച്ച് ഫ്രിഡ്ജിന് സമീപത്തേയ്ക്ക് കൊണ്ടുപോയി. ഫ്രിഡ്ജ് തുറന്നപ്പോള്‍ അതില്‍ മാംസം കണ്ടു. തുടര്‍ന്ന് ക്രൂര മര്‍ദ്ദനമായിരുന്നു. 

ഇതിനിടെ മകന്‍ ഡാനിഷ് പിതാവിന്റെ രക്ഷയ്‌ക്കെത്തി. പ്രതികളില്‍ ഒരാള്‍ സമീപത്ത് കിടന്നിരുന്ന തയ്യല്‍ മെഷീന്‍ ഉയര്‍ത്തി ഡാനിഷിന്റെ തലയ്ക്കടിച്ചു. നിരവധി തവണ. ബോധരഹിതനായ ഡാനിഷ് നിലത്തുകിടക്കുന്നതിനിടയില്‍ അഖ് ലാഖിനെ വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് കൊണ്ടുപോയി. 

വിവരമറിഞ്ഞെത്തിയ പോലീസിന് അഖ് ലാഖിന്റെ മൃതദേഹമാണ് ലഭിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഡാനിഷ് സുഖം പ്രാപിച്ചുവരികയാണ്.
അഖ് ലാഖിനെയും മകനേയും ആക്രമിച്ചതെങ്ങനെയെന്ന് ബിജെപി നേതാവിന്റെ മകന്റെ വെളിപ്പെടുത്തല്‍

SUMMARY: Uttar Pradesh: Vishal Rana, the son of BJP leader who was detained in connection with Mohamad Akhlaq’s murder, revealed that he had made the announcement of calling people to gather outside the Akhlaq’s home.

Keywords: Dadri incident, Murder, Muhammed Aqlaq, BJP, Vishal Rana,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia