Arrested | യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റില്‍
Jun 12, 2023, 16:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മീററ്റ്: (www.kvartha.com) യുപിയിലെ മീറതില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ശനിയാഴ്ചയാണ് ഗോവിന്ദ്പുരിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ നിഷാന്ത് ഗാര്‍ഗിന്റെ മൃതദേഹം കണ്ടത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ സോണിയയാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ നെഞ്ചില്‍ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു നിഷാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. നിഷാന്ത് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ശനിയാഴ്ച രാവിലെ സോണിയ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി അമിതമായി മദ്യപിച്ച ഭര്‍ത്താവ് തന്നെ മര്‍ദിച്ചിരുന്നുവെന്നും പുലര്‍ച്ചെ മൂന്നോടെ, നിഷാന്തിന്റെ വീടിന് സമീപത്ത് തന്നെയുള്ള തന്റെ വീട്ടിലേക്ക് പോയിയെന്നുമായിരുന്നു സോണിയയുടെ മൊഴി.
രാവിലെ 6.30 ഓടെ തിരിച്ചെത്തിയപ്പോള്‍ നിഷാന്ത് വെടിയേറ്റ് ചോരയില്‍ കുളിച്ച് മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും സോണിയ പറഞ്ഞിരുന്നു. മരിച്ചത് കണ്ട് ഭയന്ന് തോക്ക് അവര്‍ ഒളിപ്പിച്ചുവെച്ചെന്ന് സോണിയ പെലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ തോക്ക് കണ്ടെത്താനായിരുന്നില്ല. പിന്നീട് സോണിയയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ തോക്കും മൊബൈല്‍ ഫോണും അലമാരയില്‍ നിന്നെടുത്ത് പൊലീസിന് കൈമാറി. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് സോണിയ കൊലപാതകക്കുറ്റം സമ്മതിച്ചത്.
ഞായറാഴ്ച നിഷാന്തിന്റെ സഹോദരന്‍ ഗൗരവ് സോണിയക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനപൂര്‍വമായ നരഹത്യക്ക് സോണിയക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സോണിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. നിഷാന്ത് ഗാര്‍ഗ് നാടന്‍ തോക്കുപയോഗിച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തര്‍ക്കത്തിനിടെ വെടിപൊട്ടിയപ്പോള്‍ നിഷാന്തിനാണ് വെടിയേറ്റതെന്നും ഭാര്യ മൊഴി നല്‍കിയത്.
Keywords: UP, News, BJP, Leader, Woman, Arrested, BJP Leader Found Dead In UP's Meerut, Woman Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

