SWISS-TOWER 24/07/2023

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് വ്യക്തമാക്കണം: മായാവതിയെ വെല്ലുവിളിച്ച് ബിജെപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 07.12.2016)  രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുതെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി മേധാവി മായാവതിയെ താക്കീത് ചെയ്ത് ബിജെപി. രാമക്ഷേത്ര വിഷയത്തില്‍ മായാവതി നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അവര്‍ ക്ഷേത്രത്തിന് എതിരാണോ? അവിടെ ക്ഷേത്രം നിര്‍മ്മിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടോ? ഇതിന്റെ മറുപടി പത്രസമ്മേളനം നടത്തി മായാവതി പറയണം. അവര്‍ രാമക്ഷേത്രത്തെ അനുകൂലിക്കുന്നുവെങ്കില്‍ പിന്നെന്തിനാണ് രാഷ്ട്രീയം കളിക്കുന്നത്? രാമക്ഷേത്രം രാഷ്ട്രീയത്തിന്റെയല്ല, വിശ്വാസത്തിന്റെ കാര്യമാണ്. ക്ഷേത്രത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രീയം കളിക്കാനാണ് നേതാക്കള്‍ക്ക് താല്പര്യം ബിജെപി നേതാവ് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ബിജെപിയുടെ മാനിഫെസ്‌റ്റോയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ജനങ്ങളാണ് രാമജന്മഭൂമിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ കോടതി വഴി, അല്ലെങ്കില്‍ ജനറല്‍ കമ്മിറ്റികള്‍ വഴി പ്രശ്‌നത്തിന് പരിഹാരം കാണണം. ഇത് ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് വ്യക്തമാക്കണം: മായാവതിയെ വെല്ലുവിളിച്ച് ബിജെപി

SUMMARY: The Bharatiya Janata Party (BJP) on Wednesday called on the Bahujan Samaj Party (BSP) supremo Mayawati to stop playing politics over the Ram Temple issue and dared her to clarify if she was for or against the construction of the controversial temple.

Keywords: National, BJP, BSP, Mayawati,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia