നിയമസഭാ തെരഞ്ഞെടുപ്പ്; ലീഡ് നില മാറിമറിയുന്നു, ഹരിയാനയില്‍ എന്‍ഡിഎ പിന്നോട്ട്, അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ്

 


ചണ്ഡീഗഢ്: (www.kvartha.com 24.10.219) നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയില്‍ നിലവില്‍ ലീഡ് കുറഞ്ഞു. ആദ്യഘട്ടത്തില്‍ എന്‍ഡിഎ സഖ്യം മുന്നിട്ടു നിന്നെങ്കിലും നിലവില്‍ ലീഡ് കുറഞ്ഞ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 46 സീറ്റിനും താഴേക്ക് എത്തി.

ഏതാണ്ട് വിജയമുറപ്പിച്ചിരുന്ന ബിജെപിയുടെ പ്രതീക്ഷയെ തള്ളി പുറകിലാക്കിയാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി 43 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തിയപ്പോള്‍ 30 സീറ്റില്‍ ലീഡ് ചെയ്ത് കോണ്‍ഗ്രസ് തൊട്ടു പിറകിലുണ്ട്.

തുടക്കത്തില്‍ 55 സീറ്റുകളില്‍ ബിജെപി മുന്നോട്ട് കുതിച്ചതിനു ശേഷമാണ് ലീഡ് നില കുറഞ്ഞത്. ഇവിടെ കോണ്‍ഗ്രസ് 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 32-44 സീറ്റ് വരെയും കോണ്‍ഗ്രസ് 30 -44 സീറ്റ് വരെ നേടുമെന്നുമാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ്; ലീഡ് നില മാറിമറിയുന്നു, ഹരിയാനയില്‍ എന്‍ഡിഎ പിന്നോട്ട്, അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Election, Result, BJP, Congress, Trending, BJP, Congress; Haryana Election Results
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia