ഡല്‍ഹിയും ബിജെപി ഭരിക്കും; ആം ആദ്മിക്ക് 15 സീറ്റുകള്‍

 



ന്യൂഡല്‍ഹി: (www.kvartha.com 09.11.2014) വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാനാകുമെന്ന് സര്‍വേ ഫലം. 43മുതല്‍ 48 സീറ്റുകള്‍ വരെയാണ് ബിജെപിക്ക് ലഭിക്കുക. അതേസമയം ഡല്‍ഹിയില്‍ തരംഗമായി മാറിയ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞ പ്രാവശ്യത്തെ വിജയം ആവര്‍ത്തിക്കാനാവില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 19 സീറ്റുകള്‍ വരെയാണ് ലഭിക്കുക. 2013ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷിയായ ശിരോമണി അകാലി ദളിനും 32 സീറ്റുകളാണ് ലഭിച്ചത്.

ഡല്‍ഹിയും ബിജെപി ഭരിക്കും; ആം ആദ്മിക്ക് 15 സീറ്റുകള്‍ഇത്തവണ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാകുമെന്നാണ് കണ്ടെത്തല്‍. 28 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കും. ജനവികാരം മനസിലാക്കാന്‍ ബിജെപിയാണ് സര്‍വേ നടത്തിയത്.

പെട്രോള്‍ ഡീസല്‍ വിലക്കുറവും മോഡി തരംഗവും ബിജെപിക്ക് അനുകൂല ഘടകങ്ങളാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

SUMMARY: New Delhi: A survey conducted by the Bharatiya Janata Party (BJP) has shown that it will gain massively in the upcoming Delhi Assembly polls, reports said.

Keywords: New Delhi, Bharatiya Janata Party, BJP, Delhi assembly polls, Shiromani Akali Dal, SAD, 2013 Delhi Assembly polls, Aam Aadmi Party, AAP, Congress, Arvind Kejriwal, Greater Kailash, Modi wave, petrol price, Diesel, Poorvancha, Chhath Puja, Diwali, Delhi, BJP, Narendra Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia