കോബ്രപോസ്റ്റിന്റെ ഒളിക്യാമറ ദൃശ്യങ്ങളുടെ സം പ്രേഷണം തടയണമെന്ന് ബിജെപി

 


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട സമയത്തെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. ഒളിക്യാമറ ദൃശ്യങ്ങള്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് ആരോപിച്ച ബിജെപി ദൃശ്യങ്ങളുടെ സം പ്രേഷണം തടയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

വികാരപരമായ ബാബരിമസ്ജിദ്‌രാമ ജന്മഭൂമി വിഷയം വീണ്ടും സജീവമാക്കി ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ക്ക് പിന്നിലെന്നും ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.

കോബ്രപോസ്റ്റിന്റെ ഒളിക്യാമറ ദൃശ്യങ്ങളുടെ സം പ്രേഷണം തടയണമെന്ന് ബിജെപി തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് വര്‍ഗീയത ഇളക്കിവിട്ട് നിലവിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Questioning the timing of a ‘sting’ operation on the Babri Masjid demolition, the BJP today alleged that it was “sponsored”, accusing Congress of using “pawns” to vitiate the atmosphere before elections and asked the Election Commission to stop its publication and telecast.

Keywords: Narendra Modi, BJP, Sonia Gandhi, Congress, Lok Sabha Poll 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia