Injured | കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് സഞ്ചരിച്ച എസ്‌യുവിയും ബൈകും കൂട്ടിയിടിച്ചു; യുവാവിന് പരുക്ക്
ഭോപാല്‍: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് സഞ്ചരിച്ച എസ്‌യുവിയും ബൈകും കൂട്ടിയിടിച്ച് 20കാരന് പരുക്ക്. മധ്യപ്രദേശിലെ രാജ്ഘട് ജില്ലയിലെ സിരാപുരില്‍ വ്യാഴാഴ്ചയാണ് സംഭവം. ദ്വിഗ് വിജയ് സിങും സംഘവും സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് ബൈക് പെട്ടെന്ന് പ്രവേശിക്കുകയായിരുന്നുവെന്നും നിയന്ത്രണംവിട്ട് സിങ് സഞ്ചരിച്ച വാഹനം ബൈകിലിടിക്കുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്താക്കുന്നു.
പരുക്കേറ്റ യുവാവിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പിന്നീട് ഭോപാലിലെ ആശുപത്രിയിലേക്കും മാറ്റി. അപകടം നടന്നയുടന്‍ ദ്വിഗ് വിജയ് സിങ് കാറില്‍ നിന്നിറങ്ങി അപകടത്തില്‍പെട്ടയാളെ സഹായിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Keywords: News, National, Injured, Accident, Biker injured after being hit by Congress leader Digvijaya Singh's SUV.