കോവിഡ് മുന്നറിയിപ്പുകള്‍ അവഗണിച്ച് വിവാഹം, പങ്കെടുത്തത് 300ലേറെ പേര്; ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച വരന്റെ സംസ്കാരത്തിന് എത്തിയത് 200ലേറെ പേര്; 111 പേര്‍ക്ക് രോഗബാധ
Jul 2, 2020, 17:11 IST
ADVERTISEMENT
പട്ന: (www.kvartha.com 02.07.2020) ബിഹാറില്‍ കോവിഡ് മുന്നറിയിപ്പുകള്‍ അവഗണിച്ച് നടത്തിയ വിവാഹത്തില്‍ മൂന്നൂറിലേറെ പേര് പങ്കെടുത്തു. കടുത്ത പനിയോടെയാണ് വരന് വിവാഹവേദിയിലെത്തിയിരുന്നത്. പട്ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനില്‍ ജൂണ്‍ 15നായിരുന്നു വിവാഹം. വരനായ സോഫ്റ്റ്വെയര് എന്‍ജിനീയറിന് കടുത്ത പനിയുണ്ടായിരുന്നു.
മെയ് അവസാനം നാട്ടിലെത്തിയ ഇയാള്‍ക്ക് വിവാഹത്തലേന്ന് പനി മുര്‍ച്ഛിച്ചതോടെ വിവാഹം മാറ്റിവയ്ക്കാമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. എന്നാല്‍ തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതിനാല്‍ വിവാഹം മാറ്റിവയ്ക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന് കുടുംബക്കാര് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പാരസെറ്റാമോള്‍ കഴിച്ചാണ് യുവാവ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്.
വിവാഹശേഷം സ്ഥിതി ഗുരുതരമായതോടെ 17ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ യുവാവ് മരിച്ചു. വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മറ്റുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കിയിരിക്കുകയാണ്. വരന്റെ സംസ്കാരത്തിന് 200ലേറെ പേരാണ് എത്തിയത്. അതേസമയം കോവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്കരിച്ചതിനാല്‍ ഇയാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല.
Keywords: News, National, Marriage, Death, wedding, Bihar’s super-spreader wedding was attended by 400 people; 200 at groom’s cremation

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.