ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കി; പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് തിളച്ച വെള്ളമൊഴിച്ചു
Jan 3, 2014, 00:44 IST
മുസാഫര്‍പൂര്‍: ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് തിളച്ച വെള്ളമൊഴിച്ചു. 20 ശതമാനം പൊള്ളലേറ്റ 15കാരിയ മുസാഫര്‍പൂര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗണ്ണിപൂരിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയത്.
തന്റെ ഐഡന്റിറ്റി കാര്‍ഡ് കാണാനില്ലെന്ന വ്യാജേനയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ മാതാവിനെ മുറിക്കകത്ത് അടച്ചിട്ട ശേഷമാണ് ഇയാള്‍ തിളച്ചവെള്ളം മുഖത്തൊഴിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് അദ്ധ്യാപകനാണ്. ഇവിടെ ട്യൂഷനെത്തിയ യുവാവ് പിന്നീട് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പ് ഇയാളുടെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് സ്വീകരിച്ചെങ്കിലും അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചതോടെ കഴിഞ്ഞയാഴ്ച ഇയാളെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും പുറത്താക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. യുവാവ് കോളേജ് വിദ്യാര്‍ത്ഥിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഒളിവിലാണ്.
SUMMARY: A Bihar youth has thrown boiling water on the face of a class 8 girl allegedly because she had ‘unfriended’ him from her Facebook friend list.
Keywords: National, Face book, Boiling Water, Attack,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.