വധുവിനെ കൊണ്ടുവരാന്‍ ഹെലികോപ്റ്റര്‍; വിവാഹത്തിന് മുഖ്യമന്ത്രിയടക്കം 50,000 അതിഥികള്‍

 


ADVERTISEMENT

പാറ്റ്‌ന(ബീഹാര്‍): ബീഹാറിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ വിവാഹത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം 50,000 അതിഥികള്‍. വധുവിനെ വരന്റെ ഗൃഹത്തിലേയ്ക്ക് കൊണ്ടുവരാനായി ഹെലികോപ്റ്റര്‍. മിനിറ്റുകള്‍ നീണ്ട ആകാശയാത്രയുടെ ചിലവ് 14.7 ലക്ഷം രൂപ. വരന്റെ ആഗമനമറിയിച്ച് എം.എല്‍.എയുടെ അനുയായികളുടെ ആകാശത്തേയ്ക്കുള്ള വെടിയുതിര്‍ത്തല്‍. ബഹാദുര്‍ഗഞ്ച് എം.എല്‍.എ തൗസീഫ് ആലത്തിന്റെ വിവാഹാഘോഷങ്ങളാണ് ഇതുവരെ വിവരിച്ചത്. ആകാശത്തേയ്ക്കുള്ള വെടിയുതിര്‍ത്തല്‍ നിയമലംഘനമായതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എല്ലാവരും സന്തോഷിക്കുന്ന ദിനമാണ് വിവാഹ ദിനം. ഞാനും വളരെയധികം സന്തോഷവാനാണ് തന്റെ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ച് തൗസീഫ് ആലം പറഞ്ഞു. ഗ്രാമമുഖ്യന്റെ മകളെയാണ് തൗസീഫ് ആലം വിവാഹം കഴിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന വിവാഹത്തിന് ഡല്‍ഹിയില്‍ നിന്നുമാണ് ഹെലികോപ്റ്റര്‍ കൊണ്ടുവന്നത്. യുവാക്കളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹചടങ്ങുകളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് എം.എല്‍.എയുടെ വിവാഹധൂര്‍ത്ത്.
വധുവിനെ കൊണ്ടുവരാന്‍ ഹെലികോപ്റ്റര്‍; വിവാഹത്തിന് മുഖ്യമന്ത്രിയടക്കം 50,000 അതിഥികള്‍

SUMMARY: Patna: The Congress' austerity drive notwithstanding, one party legislator in Bihar brought home his bride in a helicopter this week, cheered by about 50,000 wedding guests, including Chief Minister Nitish Kumar.

Keywords: National news, Patna, Congress, Austerity, Party legislator, Bihar, Brought, Home, Bride, Helicopter, Cheered, 50,000, Wedding guests, Chief Minister, Nitish Kumar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia