ബീഹാറില്‍ രാഷ്ട്രീയ നാടകം തകര്‍ക്കുന്നു; മഞ്ജി രണ്ട് പ്രാവശ്യം ഗവര്‍ണറെ കണ്ടു; നിതീഷ് കുമാര്‍ എം.എല്‍.എ അല്ലെന്ന് മഞ്ജി

 


പാറ്റ്‌ന: (www.kvartha.com 09/02/2015) ബീഹാറില്‍ ജിതന്‍ രാം മഞ്ജിയും നിതീഷ് കുമാറും തമ്മിലുള്ള രാഷ്ട്രീയ യുദ്ധം മുറുകുന്നു. ഇരുവരും മുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിച്ച് ഗവര്‍ണറെ കണ്ടു. 130 എം.എല്‍.എമാരുമായാണ് നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടത്. അതേസമയം നിതീഷ് കുമാര്‍ എം.എല്‍.എ അല്ലെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും മഞ്ജി പറഞ്ഞു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ജിതന്‍ രാം മഞ്ജി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ അറിയിച്ചുകഴിഞ്ഞു. തിങ്കളാഴ്ച രണ്ട് തവണ മഞ്ജി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബീഹാറില്‍ രാഷ്ട്രീയ നാടകം തകര്‍ക്കുന്നു; മഞ്ജി രണ്ട് പ്രാവശ്യം ഗവര്‍ണറെ കണ്ടു; നിതീഷ് കുമാര്‍ എം.എല്‍.എ അല്ലെന്ന് മഞ്ജി
ഫെബ്രുവരി 20ന് ആരംഭിക്കുന്ന ബജറ്റിന് മുന്‍പ് തന്നെ സര്‍ക്കാരിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഗവര്‍ണര്‍ മുഖ്യമന്ത്രി പദം നിഷേധിച്ചാല്‍ പ്രസിഡന്റിന്റെ മുന്‍പില്‍ 130 എം.എല്‍.എമാരുമായി പരേഡ് നടത്തുമെന്നും നിതീഷ് പറഞ്ഞു.

എന്തുതന്നെയായാലും തീരുമാനം ഉടന്‍ വേണമെന്നും ഇല്ലെങ്കില്‍ എം.എല്‍,എമാരെ ചാക്കിട്ടുപിടുത്തവും കുതിരക്കച്ചവടവും ഉണ്ടാകുമെന്നും നിതീഷ് അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

SUMMARY: A defiant Jitan Ram Manjhi on Monday said Nitish Kumar is not a member of the Bihar Legislative Assembly, and therefore, cannot claim the chief minister's post. The Bihar Chief Minister, who was on Monday expelled from the ruling JD-U, also called for a secret ballot on the floor of the House to elect the next chief minister.

Keywords: Jitan Ram Manjhi, Chief Minister, Bihar, Nitish Kumar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia