ഛത്തീസ്ഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയവുമായി കോണ്‍ഗ്രസ്; സീറ്റുകള്‍ തൂത്തുവാരി, അടിത്തറ തകര്‍ന്ന് ബിജെപി
Dec 24, 2021, 14:10 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 24.12.2021) ഛത്തീസ്ഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 15 തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞടുപ്പിലേക്കും ഇതിന് പുറമെ 15 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലുമാണ് ബിജെപിയുടെ അടിത്തറ തകര്‍ത്ത് കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരിയത്.
ഫലം പുറത്തുവന്ന 300 വാര്‍ഡുകളില്‍ 174 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. അതേസമയം ചില വാര്‍ഡുകളുടെ അന്തിമ വിധി വരാന്‍ ഇനിയും കാത്തിരിക്കണം. ബിജെപിക്ക് ആകെ ലഭിച്ചത് 89 വാര്‍ഡുകളാണ്. രാജസ്ഥാന് പുറമേ ബിജെപിക്ക് ഛത്തീസ്ഗഡിലും തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിന് പ്രതീക്ഷയാണ്.
ഛത്തീസ്ഗഡ് സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അത്രയും മികച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് പറഞ്ഞു. ജനങ്ങളിലേക്ക് നിരവധി ക്ഷേമ പദ്ധതികളാണ് എത്തിയതെന്നും അതാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മൊത്തം 370 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡിന് ആറ് സീറ്റ് ലഭിച്ചു. 31 സീറ്റില്‍ സ്വതന്ത്രാണ് ജയിച്ചത്.
ഇനി 70 വാര്‍ഡിലെ ഫലങ്ങളാണ് വരാനിരിക്കുന്നത്. ഇത് നിര്‍ണായകമായ ബിലായ് മുനിസിപല്‍ കോര്പറേഷനിലേതാണ്. ദുര്‍ഗ് ജില്ലയിലാണ് ഈ മുനിസിപല്‍ കോര്‍പറേഷനുള്ളത്. ഇവിടെ വോടെണ്ണല്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
Keywords: New Delhi, News, National, Politics, Election, Government, BJP, Congress, Big Win For Congress In Chhattisgarh Urban Body Polls
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

