SWISS-TOWER 24/07/2023

ഛത്തീസ്ഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയവുമായി കോണ്‍ഗ്രസ്; സീറ്റുകള്‍ തൂത്തുവാരി, അടിത്തറ തകര്‍ന്ന് ബിജെപി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.12.2021)  ഛത്തീസ്ഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 15 തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞടുപ്പിലേക്കും ഇതിന് പുറമെ 15 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലുമാണ് ബിജെപിയുടെ അടിത്തറ തകര്‍ത്ത് കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരിയത്. 
Aster mims 04/11/2022

ഫലം പുറത്തുവന്ന 300 വാര്‍ഡുകളില്‍ 174 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. അതേസമയം ചില വാര്‍ഡുകളുടെ അന്തിമ വിധി വരാന്‍ ഇനിയും കാത്തിരിക്കണം. ബിജെപിക്ക് ആകെ ലഭിച്ചത് 89 വാര്‍ഡുകളാണ്. രാജസ്ഥാന് പുറമേ ബിജെപിക്ക് ഛത്തീസ്ഗഡിലും തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിന് പ്രതീക്ഷയാണ്.

ഛത്തീസ്ഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയവുമായി കോണ്‍ഗ്രസ്; സീറ്റുകള്‍ തൂത്തുവാരി, അടിത്തറ തകര്‍ന്ന് ബിജെപി

ഛത്തീസ്ഗഡ് സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അത്രയും മികച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. ജനങ്ങളിലേക്ക് നിരവധി ക്ഷേമ പദ്ധതികളാണ് എത്തിയതെന്നും അതാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മൊത്തം 370 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡിന് ആറ് സീറ്റ് ലഭിച്ചു. 31 സീറ്റില്‍ സ്വതന്ത്രാണ് ജയിച്ചത്. 

ഇനി 70 വാര്‍ഡിലെ ഫലങ്ങളാണ് വരാനിരിക്കുന്നത്. ഇത് നിര്‍ണായകമായ ബിലായ് മുനിസിപല്‍ കോര്‍പറേഷനിലേതാണ്. ദുര്‍ഗ് ജില്ലയിലാണ് ഈ മുനിസിപല്‍ കോര്‍പറേഷനുള്ളത്. ഇവിടെ വോടെണ്ണല്‍ നടന്ന് കൊണ്ടിരിക്കുകയാണ്. 

Keywords:  New Delhi, News, National, Politics, Election, Government, BJP, Congress, Big Win For Congress In Chhattisgarh Urban Body Polls
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia