Murder Case | പശുക്കടത്ത് ആരോപിച്ച കൊലപാതകം: രാജസ്താൻ പൊലീസ് കള്ളക്കേസ് എടുത്തതായി വിഎച്ച്‌പി; ഹരിയാനയിൽ മഹാപഞ്ചായത്ത് സംഘടിപ്പിക്കും

 


ജയ്‌പൂർ: (www.kvartha.com) പശുക്കടത്ത് ആരോപിച്ച് ഹരിയാണയിലെ ഭിവാനിയില്‍ രാജസ്താന്‍ സ്വദേശികളായ യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബജ്‌റംഗ്ദൾ അംഗങ്ങൾക്കെതിരെ രാജസ്താൻ പൊലീസ് കള്ളക്കേസ് എടുത്തതായി ആരോപിച്ച് ഹരിയാനയിലെ നുഹിൽ വിഎച്ച്‌പി ബുധനാഴ്ച മഹാപഞ്ചായത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ഫെബ്രുവരി 16 നാണ് ഭിവാനിയിൽ എസ്‌യുവി കാറിൽ നിന്ന് 25-കാരനായ നസീർ, 35-കാരനായ ജുന എന്ന് വിളിക്കുന്ന ജുനൈദ് എന്നിവരുടെ കത്തിക്കരഞ്ഞ മൃതദേഹങ്ങൾ ഹരിയാന പൊലീസ് കണ്ടെത്തിയത്. മരിച്ചയാൾ രാജസ്താൻ സ്വദേശിയായതിനാൽ, രാജസ്താൻ പൊലീസും ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പശു സംരക്ഷണ സംഘം പ്രവർത്തകൻ മോനു മനേസർ ഉൾപ്പെടെ ചില ബജ്‌റംഗ് ദൾ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Murder Case | പശുക്കടത്ത് ആരോപിച്ച കൊലപാതകം: രാജസ്താൻ പൊലീസ് കള്ളക്കേസ് എടുത്തതായി വിഎച്ച്‌പി; ഹരിയാനയിൽ മഹാപഞ്ചായത്ത് സംഘടിപ്പിക്കും

പൊലീസ് എഫ്‌ഐആറിൽ മറ്റ് ചില വിഎച്ച്പി നേതാക്കളെയും പ്രതികളാക്കിയിട്ടുണ്ട്. അതേസമയം ഏതെങ്കിലും പശു സംരക്ഷകനെ അറസ്റ്റ് ചെയ്താൽ സംഘടന വെറുതെ ഇരിക്കില്ലെന്ന് വിഎച്ച്പി ഹരിയാന പ്രസിഡന്റ് പവൻ കുമാർ പറഞ്ഞു. 'രാജസ്താൻ സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു പശു സംരക്ഷകനെ തെളിവില്ലാതെ അറസ്റ്റ് ചെയ്താൽ ഞങ്ങൾ വെറുതെ ഇരിക്കില്ല. മരിച്ച ഇരുവർക്കും പശുക്കടത്തിന്റെ പശ്ചാത്തലമുണ്ട്. മരിച്ചയാൾക്ക് മറ്റെന്തെങ്കിലും ശത്രുതയുണ്ടാകാം', അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാന്‍ പൊലീസ് പറയുന്നത്, കശാപ്പിനായി പശുക്കളെ കടത്തിയെന്നാരോപിച്ച് നാലു പേരടങ്ങുന്ന സംഘം നസീറിനെയും ജുനൈദിനേയും ക്രൂരമായി അക്രമിച്ചുവെന്നാണ്.

Keywords: Jaipur, News, National, Killed, Murder, Police, Bhiwani deaths case: VHP calls for Hindu Maha Panchayat in Nuh against 'false charges' on Bajrang Dal members.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia