Building Collapsed | മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം: മരിച്ചവരുടെ എണ്ണം 6 ആയി

 


താനെ: (www.kvartha.com) മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. താനെ ജില്ലയിലെ ഭീവണ്ടി മേഖലയില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് മൂന്നുനില കെട്ടിടം നിലംപൊത്തിയത്. 

കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങി കിടന്ന 15 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങി കിടപ്പുണ്ടോ എന്ന് ദേശീയ ദുരന്ത നിവാരണസേനയും അഗ്‌നിരക്ഷാസേനയും പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചക്കാണ് മൂന്നുനില കെട്ടിടം നിലംപൊത്തിയത്. 

Building Collapsed | മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം: മരിച്ചവരുടെ എണ്ണം 6 ആയി

സംഭവത്തില്‍ കെട്ടിട ഉടമയായ ഇന്ദ്രപാല്‍ പട്ടേലിനെതിരെ നര്‍പോളി കേസെടുത്തതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Keywords: Maharashtra, News, national, Thane, Building, Collapsed, Building collapsed, death, Bhiwandi building collapse: Death toll rises to 6, rescue operation underway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia