Rahul Gandhi | ഭാരത് ജോഡോ യാത്രയ്ക്കായി രാഹുല്‍ ഗാന്ധി ധരിച്ച ടീഷര്‍ടിന്റെ വില 41,000 ആണെന്ന് ബിജെപി; വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും സംസാരിക്കാമെന്ന് കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കായി ധരിച്ച ടീഷര്‍ടിന്റെ വില 41,000 ആണെന്ന ആരോപണവുമായി ബിജെപി. രാഹുല്‍ ടീഷര്‍ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും അതിന് സമാനമായ ടി-ഷര്‍ടിന്റെ വില ഉള്‍പെടുന്ന ചിത്രവും ട്വിറ്ററിലൂടെയാണ് ബിജെപി പങ്കുവച്ചത്.
ബര്‍ബറി എന്ന കംപനിയുടെ ടീഷര്‍ടാണിതെന്നും 41,257 രൂപയാണിതിനെന്നുമാണ് കുറിപ്പിനൊപ്പമുള്ള ചിത്രത്തില്‍ ബിജെപി കുറിച്ചത്. അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളുടെ ഇടയില്‍ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബിജെപിയുടെ കുറിപ്പ് പങ്കുവച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ചോദിച്ചു.
Bharat, dekho! pic.twitter.com/UzBy6LL1pH
— BJP (@BJP4India) September 9, 2022
'പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ച് സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ' -ബിജെപിയുടെ അകൗണ്ടിനെ ടാഗ് ചെയ്ത് കോണ്‍ഗ്രസ് ചോദിച്ചു.
अरे... घबरा गए क्या? भारत जोड़ो यात्रा में उमड़े जनसैलाब को देखकर।
— Congress (@INCIndia) September 9, 2022
मुद्दे की बात करो... बेरोजगारी और महंगाई पर बोलो।
बाकी कपड़ों पर चर्चा करनी है तो मोदी जी के 10 लाख के सूट और 1.5 लाख के चश्मे तक बात जाएगी।
बताओ करनी है? @BJP4India https://t.co/tha3pm9RYc
Keywords: New Delhi, News, National, Rahul Gandhi, dress, Congress, Narendra Modi, BJP, Politics, 'Bharat, dekho': BJP slams Rahul Gandhi for wearing Rs 41,000 t-shirt during Congress' Bharat Jodo Yatra.