Woman arrested | ബെംഗ്‌ളുറു വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി; സ്‌കൂളിലെ നീന്തല്‍ പരിശീലക പിടിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളുറു: (www.kvartha.com) വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ബെല്‍ജിയത്തില്‍നിന്ന് പാര്‍സലായി എത്തിച്ച വിപണിയില്‍ 76.2 ലക്ഷം രൂപ വിലവരുന്ന 5,080 എക്സ്റ്റസി ഗുളികകളാണ് പിടികൂടിയത്. സംഭവത്തില്‍ പ്രമുഖ സ്‌കൂളിലെ നീന്തല്‍ പരിശീലകയായ 33കാരിയെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

ബെംഗ്‌ളുറു വിമാനത്താവളത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയതായിരുന്നു യുവതിയെന്നും എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാര്‍സലില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടതോടെ യുവതി തന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ പിന്തുടര്‍ന്ന് വിമാനത്താവള പരിസരത്തുവച്ച് പിടികൂടുകയായിരുന്നു.
ഡാര്‍ക് വെബ് വഴിയാണോ യുവതി ലഹരിമരുന്ന് വരുത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് (NDPS) നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ബെംഗ്‌ളുറു സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News, National, Arrest, Arrested, Woman, Drugs, Customs, Bengaluru: Woman arrested with drugs.