പോണിടൈല്‍; എല്‍കെജി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

 


ബാംഗ്ലൂര്‍: (www.kvartha.com 11.06.2016) പോണീ ടൈലുള്ളതിന്റെ പേരില്‍ എല്‍.കെജി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. മഞ്ജുനാഥ് ബിസിയുടെ മകന്‍ വിഷ്ണു ബിഎം ആണ് ശിക്ഷയ്ക്ക് പാത്രമായത്. ബനസ് വാദി മെയിന്‍ റോഡിലെ സെന്റ് വിന്‍സന്റ് പല്ലോട്ടി സ്‌കുളിലാണ് സംഭവം.

ആണ്‍ കുട്ടികള്‍ പോണി ടൈല്‍ ഇടരുതെന്ന നിയമം ലംഘിച്ചത്‌നെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ ഫാദര്‍ പോള്‍ ഡിസൂസ വിഷ്ണുവിനെ പുറത്താക്കിയത്.

സ്‌കൂളില്‍ തുടരണമെങ്കില്‍ ടൈല്‍ മുറിക്കണമെന്ന് പ്രിന്‍സിപ്പാള്‍ മഞ്ജുനാഥിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം 5 വയസാകാതെ മുടി മുറിക്കാന്‍ കഴിയില്ലെന്ന കുടുംബത്തിലെ ആചാരത്തെ തുടര്‍ന്നാണ് മുടി മുറിക്കാത്തതെന്ന് മഞ്ജുനാഥ് പറയുന്നു.

വിഷ്ണുവിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

അതേസമയം രക്ഷിതാവില്‍ നിന്നും പരാതി ലഭിച്ചാലുടനെ ഇതേകുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.
പോണിടൈല്‍; എല്‍കെജി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

SUMMARY: BENGALURU: A private school in the city has expelled a kindergarten student allegedly because he has a ponytail. When Manjunath BC went to pick up his son, Vishnu BM, from St Vincent Pallotti School on Banaswadi Main Road in Babusaab Palya on June 6, principal Fr Paul D'Souza told him that rules did not allow boys to sport ponytails.

Keywords: BENGALURU, Private school, Expelled, Kindergarten, Student, Ponytail, Manjunath BC, Pick up, Son, Vishnu BM,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia