Accident | കാറും ട്രകും കൂട്ടിയിടിച്ച് അപകടം; അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു

 


ബെംഗ്‌ളൂറു: (KVARTHA) കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം. പിതാവിനെയും മറ്റൊരു മകളെയും സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച (03.10.2023) പുലര്‍ചെ നാല് മണിയോടെയാണ് അപകടം.

മൈസൂരു റോഡില്‍ നിന്ന് കനകപുര റോഡിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാറിന് തീപ്പിടിച്ചു. മൃതദേഹങ്ങള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദര്‍ശിക്കാന്‍ കാര്‍ വാടകയ്ക്കെടുത്തതായിരുന്നു തമിഴ്നാട് സ്വദേശിയായ മഹേന്ദ്രന്‍.

Accident | കാറും ട്രകും കൂട്ടിയിടിച്ച് അപകടം; അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു

ബെംഗ്‌ളൂറിലെ രാമമൂര്‍ത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് ഇവര്‍ താമസം. വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രന്‍ ഉറങ്ങിപ്പോയതാണ് ദുരന്ത കാരണമായതെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Keywords:  Bengaluru, Mother, Toddler, Accident, Died, Car, Truck, Injured, Bengaluru: Mother and toddler died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia