Accident | ബെംഗ്ളൂറില്‍ ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് അപകടം; മലയാളിക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളുറു: (www.kvartha.com) ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. വയനാട് കല്പറ്റ വാഴക്കാലയില്‍ വീട്ടില്‍ സജിത് ബാബു റോമന്‍സ് (47) ആണ് മരിച്ചത്. ശോഭ ഡെവലപേഴ്സ് സീനിയര്‍ മാനേജറാണ്. കൊത്തന്നൂര്‍ ക്രിസ്തുജയന്തി കോളജിനടുത്തായിരുന്നു താമസം.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ വര്‍ത്തൂര്‍കോടിയിലാണ് അപകടം. സജിത് ബാബു സഞ്ചരിച്ച ബൈകിന്റെ പിറകില്‍ ടാങ്കര്‍ലോറി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
ഭാര്യ: ജാന്‍സി സജിത്. മക്കള്‍: ധ്യാന്‍ റയാന് സജിത്, ആന്‍ സെറ മേരി.
Keywords: News, National, Accident, Death, bike, Bengaluru: Malayali died in road accident.