കോവിഡ്; ബെംഗ്‌ളൂറു റെഡ് സോണില്‍, ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി

 


ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com 03.02.2022) കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനുവരി ഏഴിന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് റവന്യൂ മന്ത്രി ആര്‍ അശോക. നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷത്തിലെ ആള്‍ക്കൂട്ടം ഒഴിവാക്കാനായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.
Aster_MIMS

കന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ച പട്ടിക പ്രകാരം ബെംഗ്‌ളൂറു റെഡ് സോണിലാണ്. ബെംഗ്‌ളൂറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടത് പ്രധാനമാണെന്നും ബെംഗ്‌ളൂറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയാല്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും മന്ത്രി അശോക വ്യക്തമാക്കി.

കോവിഡ്; ബെംഗ്‌ളൂറു റെഡ് സോണില്‍, ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി

നേരത്തെ ലോക് ഡൗണ്‍ ഏര്‍പെടുത്തിയിരുന്നു. അത് ആവര്‍ത്തിക്കാന്‍ പാടില്ല. ഇതിനായി കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്നും ജനങ്ങള്‍ സര്‍കാരിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭ്യര്‍ഥിച്ചു. 

Keywords:  Bangalore, News, National, COVID-19, Minister, Chief Minister, Bengaluru in red zone; Strict COVID curbs before 7 Jan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia