Record | 22 മിനിറ്റ് നേരം നാവ് കൊണ്ട് മൂക്കിൽ സപർശിച്ച് 14 കാരി; ഏഷ്യൻ റെക്കോഡ് കുറിച്ച് അപൂർവ നേട്ടം

 


ADVERTISEMENT

ബെംഗ്ളുറു: (www.kvartha.com) നഗരത്തിലെ സ്‌കൂളിലെ 14 വയസുകാരി തന്റെ നാവ് കൊണ്ട് മൂക്കിൽ ഏറ്റവുമധികം നേരം സ്പർശിച്ചതിന്റെ ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കി. 22 മിനിറ്റ് നേരം നാവ് കൊണ്ട് മൂക്കിൽ തൊട്ടാണ് ദേവശ്രീ അമര തൊകലെ എന്ന പെൺകുട്ടി ഏഷ്യൻ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ഒൻപതാം വയസിൽ ബാല്യകാല വിനോദമായി തുടങ്ങിയ കാര്യത്തിന് ഇപ്പോൾ ദേശീയമായും അന്തർദേശീയമായും നിരവധി പുരസ്കാരങ്ങൾ ദേവശ്രീയെ തേടിയെത്തി. എട്ട് മിനിറ്റ് നാവ് കൊണ്ട് മൂക്കിൽ സ്പർശിച്ചാണ് ദേവശ്രീ ഇന്ത്യയിൽ റെക്കോർഡ് സ്ഥാപിച്ചത്. പെൺകുട്ടിയുടെ ഈ നേട്ടം യുണീക്ക് വേൾഡ് റെക്കോർഡ്സ്, ഗ്ലോബലി യുണീക്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ അംഗീകരിച്ചിട്ടുണ്ട്.

Aster_MIMS

ചെറുപ്പത്തിലേ ദേവശ്രീക്ക് നാവ് കൊണ്ട് മൂക്കിൽ തൊടാൻ കഴിയുമെന്ന് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. '2021 ലെ ക്രിസ്തുമസ് സമയത്ത്, ഞങ്ങൾ ഒരു മോളിൽ പോയി പുസ്തകങ്ങൾ വായിക്കുകയായിരുന്നു. നെതർലാൻഡിൽ നിന്നുള്ള ഒരാൾ 14 മിനിറ്റും ഒരു സെക്കൻഡും തന്റെ നാവ് മൂക്കിൽ സ്പർശിച്ചതിന് റെക്കോർഡ് നേടിയതായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ നിന്ന് ഞങ്ങൾ വായിക്കാനിടയായി. ദേവശ്രീയോട് അത് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ എളുപ്പത്തിൽ ചെയ്യാമെന്ന് പറഞ്ഞു', പെൺകുട്ടിയുടെ പിതാവും എയർ വർക്ക്സ് ഇന്ത്യയുടെ ക്യാബിൻ ഇന്റീരിയർ ജിഎമ്മുമായ അമർ ബാജിറാവു തോകലെ പറഞ്ഞു.

Record | 22 മിനിറ്റ് നേരം നാവ് കൊണ്ട് മൂക്കിൽ സപർശിച്ച് 14 കാരി; ഏഷ്യൻ റെക്കോഡ് കുറിച്ച് അപൂർവ നേട്ടം

'എനിക്ക് നാവ് കൊണ്ട് അനായാസമായി മൂക്കിൽ തൊടാൻ പറ്റും. പക്ഷെ കുറേ നേരം പിടിച്ച് നിൽക്കാൻ ആവശ്യമായ പരിശീലനം ഞാൻ നടത്തി. ഒരു മാസം വീട്ടിൽ പ്രാക്ടീസ് ചെയ്തു, ചിലപ്പോൾ നാക്ക് വേദനിച്ചു. പക്ഷേ ഞാൻ എന്റെ ശ്രമം ഉപേക്ഷിച്ചില്ല. എന്റെ പുതിയ നേട്ടം എന്റെ സുഹൃത്തുക്കൾക്ക് കാണിച്ചുകൊടുത്തു. അവരെല്ലാം മതിപ്പുളവാക്കി', ട്രയംഫ് വേൾഡ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവശ്രീ പറഞ്ഞു. ഗിന്നസ് വേൾഡ് റെക്കോർഡിന് അപേക്ഷിച്ചപ്പോഴേക്കും യുകെയിൽ നിന്നുള്ള മറ്റൊരാൾ 50 മിനിറ്റ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. 15 വയസിന് താഴെയുള്ള കുട്ടികൾ ഒരു മണിക്കൂറിനപ്പുറം ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും ഇത് വൈകല്യങ്ങളിലേക്ക് നയിക്കുമെന്നും പെൺകുട്ടി പറയുന്നു. അതിനാൽ പുതിയ റെക്കോർഡ് കുറിക്കാൻ 18 വയസ് കഴിയാൻ കാത്തിരിക്കുകയാണ് ദേവശ്രീ.

Keywords: News, National, Record, Girl, Bengaluru, Asian record, Nose, tongue, Bengaluru: 14-year old girl set Asian record for touching nose with tongue.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia