Jobs | ആഗോളതലത്തിൽ കൂട്ടപിരിച്ചുവിടലുകൾക്കിടയിൽ ഈ ഇന്ത്യൻ കമ്പനി 25000 പേർക്ക് ജോലി നൽകും!

 


ന്യൂഡെൽഹി:  (www.kvartha.com) ലോകമെമ്പാടും മാന്ദ്യത്തിന്റെ കാർമേഘങ്ങൾ  പടരുന്നു. ഇന്ത്യയുൾപ്പെടെ പല ആഗോള കമ്പനികളിലും കൂട്ടപിരിച്ചുവിടലുകൾ നടക്കുന്നു. ജീവനക്കാരെ ഒഴിവാക്കുന്ന കാര്യത്തിൽ ഫേസ്‌ബുക്ക്, ട്വിറ്റർ, ബൈജൂസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെല്ലാം പട്ടികയിലുണ്ട്. അതിനിടെ, ഒരു ഇന്ത്യൻ കമ്പനി 25,000 പേർക്ക് ജോലി നൽകുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ.

അക്കൗണ്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ബിഡിഒ ഇന്ത്യ (BDO), വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 25,000 പേരെ നിയമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത്, ഏതാണ്ട് ഓരോ വർഷവും 5,000 പേർക്ക് ജോലി ലഭിക്കും. പ്രൊഫഷണൽ സേവന സ്ഥാപനമായ ബിഡിഒ ഇന്ത്യയുടെ നിലവിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച 5,000 കവിഞ്ഞു. 2013ൽ വെറും 230 ജീവനക്കാരും രണ്ട് ഓഫീസുകളുമായാണ് ബിഡിഒ പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് കമ്പനിയുടെ ഇന്ത്യ മാനജിംഗ് പാർട്ണർ മിലിന്ദ് കോത്താരി പറയുന്നു.

10 വർഷത്തിനുള്ളിൽ പ്രൊഫഷണൽ സേവന മേഖലയിൽ ശക്തമായ സാന്നിധ്യമായി ബിഡിഒ മാറിയിട്ടുണ്ട്. ഈ മേഖലയിൽ ഏണസ്റ്റ് & യംഗ് (EY), ഡെലോയിറ്റ്, പിഡബ്ള്യുസി (PwC), കെപിഎംജി (KPMG) എന്നീ നാല്  വലിയ കമ്പനികൾ ആധിപത്യം പുലർത്തുന്നു. ബിഡിഒയുടെ ശരാശരി വാർഷിക വളർച്ചയുടെ 40 ശതമാനവും ഓഡിറ്റ് വിഭാഗത്തിൽ നിന്നാണ്. കമ്പനിയുടെ ഓഡിറ്റ് വിഭാഗം ഓരോ വർഷവും 40 മുതൽ 45 ശതമാനം വരെ വളരുകയാണ്.

Jobs | ആഗോളതലത്തിൽ കൂട്ടപിരിച്ചുവിടലുകൾക്കിടയിൽ ഈ ഇന്ത്യൻ കമ്പനി 25000 പേർക്ക് ജോലി നൽകും!

ഇതിനകം തന്നെ രാജ്യത്തെ ആറാമത്തെ വലിയ ഓഡിറ്റ് സ്ഥാപനമാണ് ബിഡിഒയെന്ന് മിലിന്ദ് കോത്താരി വ്യക്തമാക്കി. മിഡ്-മാർക്കറ്റ് ക്ലയന്റുകൾക്ക് സേവനം നൽകിക്കൊണ്ടാണ് കമ്പനി ആരംഭിച്ചത്. ഇപ്പോൾ വൻകിട ബിസിനസ് ഗ്രൂപ്പുകൾക്കൊപ്പം പല മുനിസിപ്പൽ കോർപ്പറേഷനുകളുടെയും ഓഡിറ്റിന്റെ ജോലിയും കമ്പനി നോക്കുന്നു. ഇന്ത്യയിലെ ആറ് വലിയ ഓഡിറ്റ് കമ്പനികൾ വരും വർഷങ്ങളിൽ വളരെയധികം വളരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Keywords:  New Delhi, News, National, Job, BDO to hire 25000 in India over next 5 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia