ബംഗ്ലാദേശില്‍ കപ്പലുമായി കൂട്ടിയിടിച്ച് യാത്രാ ബോട്ട് തകര്‍ന്നു; 25 മരണം, നിരവധി പേരെ കാണാതായി

 


ധാക്ക: (www.kvartha.com 29.06.2020) ബംഗ്ലാദേശില്‍ ധാക്കയ്ക്ക് സമീപം കപ്പലുമായി കൂട്ടിയിടിച്ച് യാത്രാ ബോട്ട് തകര്‍ന്ന് 25 പേര്‍ മരിച്ചു. രാജ്യത്തെ ഏറ്റവും വലിയ നദീ തുറമുഖമായ ധാക്കക്ക് സമീപത്തെ സദര്‍ഘട്ടിലാണ് അപകടം. നിരവധി യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടില്‍ ഇടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോട്ടില്‍ 50ന് മുകളില്‍ യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന എല്ലാവരും ബോട്ടിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് നിഗമനം. എത്ര പേര്‍ മരിച്ചു, എത പേരെ കാണാതായി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല. കുറച്ച് പേരെ രക്ഷാപ്രവര്‍ത്തര്‍ കരക്കെത്തിച്ചു. കുട്ടികളടക്കം 30 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അധികൃതര്‍ മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല.

ബംഗ്ലാദേശില്‍ കപ്പലുമായി കൂട്ടിയിടിച്ച് യാത്രാ ബോട്ട് തകര്‍ന്നു; 25 മരണം, നിരവധി പേരെ കാണാതായി

Keywords:  News, National, Death, boat, Boat Accident, Missing, Injured, Report, Bangladeshi ferry incident leaves 25 dead, dozens missing 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia