പോലീസുകാരൻറെ ഭാര്യയെ പിഞ്ചുകുഞ്ഞിൻറെ മുന്നിലിട്ട് വെടിവച്ച് കൊന്നു

 


ADVERTISEMENT

ധാക്ക: (www.kvartha.com 06.06.2016) തീവ്രവാദികൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥൻറെ ഭാര്യയെ വെടിവച്ച് കൊന്നു.

ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് സംഭവം. തീവ്രവാദികൾ പിഞ്ചു കുഞ്ഞിൻറെ മുന്നിലിട്ടാണ് മെഹമൂദ അക്തർ എന്ന യുവതിയെ വെടിവച്ച് കൊന്നത്.

പോലീസ് സൂപ്രണ്ടായ ബാബുൽ അക്തറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. ബാബുൽ തീവ്രാവാദികളുടെ കണ്ണിലെ കരടായിരുന്നു. മിക്കപ്പോഴും തീവ്രവാദികളുടെ പ്രദേശങ്ങളിൽ ബാബുലിന്റെ നേതൃത്വത്തിൽ പരിശോധന നടത്താറുണ്ടായിരുന്നു. നിരവധി ബോംബ് സ്ഫോടനക്കേസുകളിലെ പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
പോലീസുകാരൻറെ ഭാര്യയെ പിഞ്ചുകുഞ്ഞിൻറെ മുന്നിലിട്ട് വെടിവച്ച് കൊന്നു
ഇതേത്തുടർന്നാണ് തീവ്രവാദികൾ ബാബുലിൻറെ ഭാര്യയെ വകവരുത്തിയത്. രാവിലെ ആറേമുക്കാലിന് മൂന്ന് ബൈക്കുകളിൽ വീട്ടിലെത്തിയ തീവ്രവാദികൾ വെടി ഉതിർക്കുകയായിരുന്നു.

സംഭവ സമയം ബാബുൽ വീട്ടിലില്ലായിരുന്നു. നിരോധിത സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് തലവൻ മുഹമ്മദ് ജാവേദിനെ
അറസ്റ്റ് ചെയ്തതിന് പ്രതികാരം തീർക്കുകയായിരുന്നു.

SUMMARY: DHAKA: The wife of a top Bangladeshi police officer who carried out several raids against militants was stabbed and shot dead today by three bike-borne assailants in front of her minor son in the port city of Chittagong, the latest attack by suspected extremists, police said.

Keywords: World, DHAKA, Wife, Bangladeshi, Police officer, Carried out, Several, Raids, Militants, Stabbed, Shot dead, Three, Bike-borne, Assailants, Minor son.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia