ഹിന്ദുമത പ്രാര്‍ത്ഥന ചൊല്ലാന്‍ മടിച്ച മുസ്ലീം വിദ്യാര്‍ത്ഥിയെ സ്‌റ്റേജില്‍ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ആരോപണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാംഗ്ലൂര്‍: (www.kvartha.com 05.08.2015) സ്‌കൂളില്‍ ഹിന്ദു പ്രാര്‍ത്ഥന ചൊല്ലാന്‍ മടിച്ച മുസ്ലീം വിദ്യാര്‍ത്ഥികളെ സ്‌റ്റേജില്‍ വിളിച്ചുവരുത്തി അപമാനിച്ചതായി ആരോപണം. ഈ വര്‍ഷമാണ് സ്‌കൂളില്‍ ചില സംസ്‌കൃത ശ്ലോകങ്ങളെ ഔദ്യോഗീക പ്രാര്‍ത്ഥന ഗാനമായി തിരഞ്ഞെടുത്തത്.

കഴിഞ്ഞയാഴ്ചയാണ് സ്‌കൂളിലെ ചില മുസ്ലീം വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന ചൊല്ലാത്തത് പ്രിന്‍സിപ്പാളിന്റെ ശ്രദ്ധയില്‌പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അസംബ്ലിക്കിടെ സ്‌റ്റേജിലേയ്ക്ക് വിളിപ്പിക്കുകയും 1200ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വെച്ച് പ്രാര്‍ത്ഥന ചൊല്ലാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. ചില സംസ്‌കൃത വാക്കുകള്‍ തെറ്റായി ചൊല്ലിയ വിദ്യാര്‍ത്ഥിയെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഈ വിദ്യാര്‍ത്ഥിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ മാതാവും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പരാതിക്കാരനായ വിദ്യാര്‍ത്ഥി ഒരു യാഥാസ്ഥിതീക മുസ്ലീമായി മാറിയിരിക്കുകയാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതായി മാതാവ് വ്യക്തമാക്കി. കുട്ടി ഭട്കല്‍ സ്വദേശിയായതിനാലാണ് പ്രിന്‍സിപ്പാള്‍ പ്രശ്‌നം ഇത്ര വഷളാക്കിയതെന്നും അവര്‍ ആരോപിക്കുന്നു.
ഹിന്ദുമത പ്രാര്‍ത്ഥന ചൊല്ലാന്‍ മടിച്ച മുസ്ലീം വിദ്യാര്‍ത്ഥിയെ സ്‌റ്റേജില്‍ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ആരോപണം

SUMMARY: A 15-year-old Muslim boy studying in a south Bengaluru school has retreated into a shell and needs counselling. And it is all because of a prayer.

Keywords: Hindu prayer, Muslim boy, Bengaluru,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia