സർക്കാർ പരസ്യങ്ങളിൽ നിന്നും സോണിയാ ഗാന്ധിയുടെ ചിത്രങ്ങൾ നീക്കണമെന്നാവശ്യം
Sep 18, 2012, 17:31 IST
ADVERTISEMENT
അഹമ്മദാബാദ്: സർക്കാർ പരസ്യങ്ങളിൽ നിന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ചിത്രങ്ങൾ നിക്കം ചെയ്യണമെന്ന് ആവശ്യം. ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽ പര്യ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഭരണഘടനാപരമായ യാതൊരു സ്ഥാനവും വഹിക്കാത്ത ഒരു വ്യക്തിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്ത് അഹമ്മദാബാദ് സ്വദേശി ധവാൽ ഷായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നയാൾക്ക് ഭരണഘടനയിൽ സ്ഥാനമില്ലെന്നും ഹർജിയിൽ പറയുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടയിലാണ് ഈ ആവശ്യം ഉന്നയിച്ച് പൊതുതാൽ പര്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്.
SUMMERY: Ahmedabad: Congress president Sonia Gandhi's photos should not feature in government advertisements because she does not hold any constitutional position, argues a Public Interest Litigation or PIL filed in the Gujarat High Court.
Keywords: National, Sonia Gandhi, Ahmedabad, Gujrath, Congress president, Public Interest Litigation, Gujarat High Court.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

