നരേന്ദ്ര മോഡിക്കും യോഗി ആദിത്യനാഥിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് തിരയുന്നു

 


ADVERTISEMENT

ബല്ല്യ: (www.kvartha.com 14.02.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. ഇരുവര്‍ക്കുമെതിരെ മോശം പദങ്ങള്‍ ഉപയോഗിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്. രോഹിത് വര്‍മ്മ എന്ന പേരിലുള്ള ഐഡിയില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സികന്ദര്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടയാളാണ് രോഹിത് വര്‍മ്മ. എന്നാല്‍ ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോ എന്നും വ്യക്തമല്ല. പോലീസ് ഇതേകുറിച്ച് മൗനം പാലിക്കുകയാണ്.

നരേന്ദ്ര മോഡിക്കും യോഗി ആദിത്യനാഥിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് തിരയുന്നു

ഫേസ്ബുക്ക് കൂടാതെ ട്വിറ്ററിലും ഇയാള്‍ മോഡിക്കും യോഗിക്കും എതിരെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിലുള്ള രോഷവും ന്യൂനപക്ഷങ്ങളോടുള്ള പ്രതികരണവുമാണിയാള്‍ പങ്കുവെച്ചിരിക്കുന്നത്.

സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
The accused also made certain "objectionable" statements against the UP chief minister, Kumar said.

Keywords: Narendra Modi, Yogi Aditynath, Ballia, Modi&Yogi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia