കൊവിഡ് 19 ബാധയെന്ന സംശയത്തെ തുടര്‍ന്ന് ആനക്കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

 


ഡെറാഡൂണ്‍: (www.kvartha.com 20.04.2020) കൊവിഡ് 19 ബാധയെന്ന സംശയത്തെ തുടര്‍ന്ന് ആനക്കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ സുല്‍ത്താന്‍ എന്ന ആനക്കുട്ടിയില്‍ കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആനയെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ആനക്കുട്ടി കാണിച്ചത് പകര്‍ച്ച വ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അമിത് വര്‍മ വ്യക്തമാക്കി. ആനക്കുട്ടി അസുഖ ബാധിതനായതിന് പിന്നാലെ ഹരിദ്വാറില്‍ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതല്‍ പരിശോധനയും അണുനശീകരണവും നടത്തുമെന്നും അമിത് വര്‍മ കൂട്ടിച്ചേര്‍ത്തു.


കൊവിഡ് 19 ബാധയെന്ന സംശയത്തെ തുടര്‍ന്ന് ആനക്കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

Keywords:  Dehra Dun, News, National, Elephant, COVID19, Baby elephant, Sample, Test, Indian Veterinary Research Institute, Rajaji Tiger Reserve, Uttarakhand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia