SWISS-TOWER 24/07/2023

മുസ്ലീം ജനസംഖ്യ നിയന്ത്രണത്തിന് രാംദേവിന്റെ കൈയ്യില്‍ ഒരു പദ്ധതിയുണ്ട്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുരുക്ഷേത്ര: (www.kvartha.com 31.08.2015) ഉയര്‍ന്ന ജനന നിരക്കുള്ള സമുദായം രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് യോഗ ഗുരു ബാബ രാംദേവ്. മുസ്ലീം സമുദായത്തെ പേരെടുത്ത് പറയാതെയായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം.

ഈ സമുദായത്തിന്റെ ജനന നിരക്ക് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്നും രാം ദേവ് പറഞ്ഞു. ഇല്ലെങ്കില്‍ പട്ടിണിയും നിരക്ഷരതയും പോഷകാഹാരകുറവും രാജ്യത്തിന് വെല്ലുവിളിയാകുമെന്നും രാം ദേവ് പറഞ്ഞു.

ഹിന്ദുക്കളുടേയും സിഖുകാരുടേയും ജനനനിരക്ക് കുറഞ്ഞു. ഒരു പ്രത്യേക സമുദായത്തിന്റെ ജനന നിരക്ക് ഉയരുകയും ചെയ്തു. ഈ അസന്തുലിതാവസ്ഥ സാമൂഹിക, സാമ്പത്തീക, രാഷ്ടീയ സംഘര്‍ഷത്തിന് കാരണമാകും. മാത്രമല്ല, സമൂഹത്തിന് ഇത് വെല്ലുവിളി ഉയര്‍ത്തും രാംദേവ് പറഞ്ഞു.

ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി സ്ഥാനമേറ്റ ആചാര്യ ദേവ് വ്രതിനെ അനുമോദിക്കാന്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാംദേവ്.

മുസ്ലീം ജനസംഖ്യ നിയന്ത്രണത്തിന് രാംദേവിന്റെ കൈയ്യില്‍ ഒരു പദ്ധതിയുണ്ട്!


SUMMARY: Yoga guru Swami Ramdev on Saturday created a major controversy by saying that there should be a law to control the population of a particular community whose population has registered a growth.

Keywords: Yoga Guru, Baba Ramdev, Population,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia