ന്യൂഡല്‍ഹി: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായിരുന്ന ഏലൂരിലെ ഫാക്ടിന്റെ സമഗ്ര വികസനത്തിനും അഭിവ്യദ്ധിക്കും ഫാക്ടിലെ തൊഴിലാളികളുടെ ക്ഷേമത്തിനും ശ്രദ്ധ പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസര്‍ മന്ത്രി എം.കെ. അഴഗിരി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 കോടി രൂപ ചെലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെയാണ് രാജ്യത്ത് ആദ്യമായി ബയോപോളിമര്‍ ശാസ്ത്രഗവേഷണ രംഗത്തിന് മാത്രമായി ഒരു കേന്ദ്രം തുടങ്ങുന്നത്.
പോളിമര്‍ സയന്‍സ് രംഗത്ത് വിദ്യാഭ്യാസ സാങ്കേതിക, ഗവേഷണ വികസനരംഗങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഏക സ്ഥാപനമായ സിപ്പെറ്റാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പോളിമറിന്റെയും അനുബന്ധ വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഈ കേന്ദ്രം സമ്പൂര്‍ണ ക്യാമ്പസായി ഉയര്‍ത്തും. പോളിമര്‍ സയന്‍സിലുളള പുരോഗതിയും അനന്ത സാധ്യതകളും ലോകം തിരിച്ചറിയുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രാജ്യത്തിനും ഇത് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ഒരു കാലത്ത് കേരളത്തിന്റെ മുഖ്യവ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന ഫാക്ടിന്റെ പിന്നാക്കാവസ്ഥ അകറ്റാന്‍ അടിയന്തര വികസന പദ്ധതികള്‍ ആവശ്യമാണെന്നും, യൂറിയ പ്ലാന്റിന്റെയും സള്ഫ്യൂരിക്കാസിഡിന്റെയും പ്രവര്‍ത്തനം പുനരാരംഭിച്ച് ഫാക്ടിന്റെ വികസനം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
SUMMERY: Azhagiri with new plans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.