വിവാദങ്ങള്‍ ഒഴിവാക്കൂ: അരുണ്‍ ജെയ്റ്റ്‌ലി

 


ന്യൂഡല്‍ഹി: വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉപദേശം. പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടുമാണ് ജെയ്റ്റ്‌ലി ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാദങ്ങള്‍ ഒഴിവാക്കി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശ്രദ്ധ നല്‍കണമെന്നാണ് ജെയ്റ്റ്‌ലിയുടെ ഉപദേശം. അമിത് ഷായുടെ വിവാദ പ്രസ്താവന ചൂടുപിടിച്ചതോടെയാണ് ജെയ്റ്റ്‌ലി ഉപദേശവുമായി രംഗത്തെത്തിയത്.


പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ അവരുടെ വാക്കുകള്‍ സൂക്ഷിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലാകണം നമ്മള്‍ ശ്രദ്ധിക്കേണ്ടത്, വിവാദങ്ങളിലല്ല. ഇപ്പോള്‍ നല്ല രീതിയില്‍ തന്നെ പ്രചാരണങ്ങള്‍ മുന്‍പോട്ട് പോകുന്നുണ്ട്. അങ്ങനെ തന്നെ തുടര്‍ന്നും മുന്നേറണം ജെയ്റ്റ്‌ലി ബ്ലോഗറിലൂടെ അറിയിച്ചു.
വിവാദങ്ങള്‍ ഒഴിവാക്കൂ: അരുണ്‍ ജെയ്റ്റ്‌ലി
കലാപബാധിത മുസാഫര്‍നഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അമിത് ഷാ വര്‍ഗീയ പ്രസംഗം നടത്തിയത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും ഷായ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.

SUMMARY: New Delhi: Against the backdrop of the row generated by Amit Shah's "revenge" comment, BJP leader Arun Jaitley on Sunday said party workers should avoid controversies to maintain focus on campaign issues and warned them against being complacent.

Keywords: Narendra Modi, Chidambaram, BJP, Congress, Elections 2014


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia