ഇന്ധന ഉപഭോഗം കുറക്കാനായി പൊതു വാഹനം ഉപയോഗിക്കും: വീരപ്പ മൊയ്‌ലി

 


ന്യൂഡല്‍ഹി: ഇന്ധന ഉപഭോഗം കുറക്കാനായി ആഴ്ചയില്‍ ഒരു ദിവസം പൊതുവാഹനം ഉപയോഗിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. തനിക്കൊപ്പം മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ഇത്തരത്തില്‍ പൊതുവാഹനം ഉപയോഗിക്കും. ഒക്ടോബര്‍ ഒമ്പത് മുതല്‍ എല്ലാ ബുധനാഴ്ചകളിലാണ് പെതുവാഹനം ഉപയോഗിക്കുകയെന്നും മൊയ്‌ലി പറഞ്ഞു.

സെപ്തംബര്‍ അവസാനത്തോടെ പെട്രോള്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്ധന ഉപഭോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പെട്രോളിയം മന്ത്രിയുടെ തീരുമാനം. നേരത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാനായി ഉപഭോഗം കുറയ്ക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ടിവരുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ തീരുമാനം സര്‍ക്കാര്‍ വേണ്ടെന്നുവെക്കുകയായിരുന്നു.
ഇന്ധന ഉപഭോഗം കുറക്കാനായി പൊതു വാഹനം ഉപയോഗിക്കും: വീരപ്പ മൊയ്‌ലി

SUMMARY: Leading by example, Oil Minister M Veerappa Moily will travel by public transport every Wednesday beginning Oct 9 as part of fuel conservation drive to save USD 5 billion in oil import bill.

Moily said he and all his ministry officials as well as those in PSUs under his ministry will travel by public transport every Wednesday.

Keywords : New Delhi, Petrol, Minister, National, Veerappa Moily, Public transport, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia