പ്രകൃതി വിഭവങ്ങൾ വിതരണം ചെയ്യുന്നത് ലേലത്തിലൂടെ വേണമെന്ന് നിർബന്ധമില്ല

 


പ്രകൃതി വിഭവങ്ങൾ വിതരണം ചെയ്യുന്നത് ലേലത്തിലൂടെ വേണമെന്ന് നിർബന്ധമില്ല
ന്യൂഡൽഹി: എല്ലാ പ്രകൃതിവിഭവങ്ങളും വിതരണം ചെയ്യുന്നത് ലേലത്തിലൂടെയാകണമെന്നില്ലെന്ന് സുപ്രീംകോടതി. ടുജി കേസിലെ സുപ്രീംകോടതി വിധി ടെലികോം മേഖലയ്ക്ക് മാത്രമാണ് ബാധകം. ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടിക്കൊണ്ട് രാഷ്ട്രപതി നല്‍കിയ റഫറന്‍സിലാണ് കോടതി വിധി

പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യുന്നത് വിശാല താല്‍പര്യവും പൊതു നന്മയും പരിഗണിച്ചാവണം. വരുമാനത്തേക്കാള്‍ പൊതുനന്മ മാനദണ്ഡമാകണം. പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് നയപരമായ തീരുമാനങ്ങളെടുക്കാമെന്നും ഭൂരിപക്ഷ അഭിപ്രായ പ്രകാരമുള്ള ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുകളുടെയും വ്യവസായ സംഘടനകളുടെയും പാര്‍ട്ടികളുടെയും നിലപാട് അറിഞ്ഞ ശേഷമാണ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

SUMMERY: New Delhi: The Supreme Court today said that it does not believe that all national resources must be auctioned - the opinion, delivered by five judges, provides relief for the government, partly because it accepts that the government has the right to decide policy, and also because it emphasised that "Auctions may be the best way of maximizing revenue, but revenue maximization may not always be the best way to subserve public good."

Keywords: National, Supreme Court of India, auction, resources, 2G Spectrum,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia