ലൂയിസ് ഖുർഷിദിനെതിരെ കൊലപാതക ശ്രമക്കേസ്

 


ലൂയിസ് ഖുർഷിദിനെതിരെ കൊലപാതക ശ്രമക്കേസ്
ലഖ്നൗ: കേന്ദ്രവിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദിനെതിരെ കൊലപാതക ശ്രമക്കേസ്. അർവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടിയുടെ മെയിൻപൂരി ജില്ലാപ്രസിഡന്റ് വിവേക് യാദവാണ് കൊലപാതകശ്രമക്കേസ് നൽകിയത്.

മെയിൻപൂരിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഉൽഘാടനം ചെയ്യാനെത്തിയ ലൂയിസിനുനേരെ ആം ആദ്മി പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ലൂയിസിന്റെ കാർ പ്രതിഷേധക്കാർക്ക് നേരെ ഓടിച്ചുകയറ്റാൻ ശ്രമിച്ചിരുന്നു. തുടർന്നാണ് വിവേക് യാദവ് പോലീസിൽ കേസ് കൊടുത്തത്. വിവേകിനെ കൂടാതെ പാർട്ടി പ്രവർത്തകരായ പത്തുപേർ ലൂയിസ് ഖുർഷിദിനെതിരെ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും പോലീസ് അറിയിച്ചു.

SUMMERY: Lucknow: A member of Arvind Kejriwal’s newly launched Aam Admi Party (AAP) has filed a case of loot, dacoity and attempt to murder against Louise Khurshid, wife of External Affairs Minister Salman Khurshid, reports said on Friday.

Keywords: National, Lucknow, Arvind Kejriwal, Launched, Aam Admi Party (AAP), Loot, dacoity, Attempt to murder, Louise Khurshid, Wife of External Affairs Minister Salman Khurshid, Reports, Vivek Yadav, Black flag, Protest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia