Accident | പൂനെ-ബംഗ്‌ളൂറു ഹൈവേയില്‍ അപകടം; നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഇടിച്ചുകയറി, 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂനെ: (www.kvartha.com) പൂനെ-ബംഗ്‌ളൂറു ഹൈവേയില്‍ 48 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പൂനെയിലെ നവാലെ പാലത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി വാഹനങ്ങളില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. കുറഞ്ഞത് ആറുപേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.

Aster mims 04/11/2022
Accident | പൂനെ-ബംഗ്‌ളൂറു ഹൈവേയില്‍ അപകടം; നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഇടിച്ചുകയറി, 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

സംഭവസ്ഥലത്ത് പൂനെ ഫയര്‍ ബ്രിഗേഡില്‍ നിന്നും പൂനെ മെട്രോ പൊളിറ്റന്‍ റീജ്യന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും രക്ഷാപ്രവര്‍ത്തനവുമായി എത്തിയിരുന്നു. ബ്രേകിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രഥമിക നിഗമനം. പരിക്കേറ്റവരെ രണ്ട് വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Pune, News, National, Accident, Injured, At least 48 vehicles damaged in road accident on Pune-Bengaluru highway.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia