Asteroid | ഭീമന്‍ ഛിന്നഗ്രഹം ഞായറാഴ്ച ഭൂമിയുടെ അടുത്തേക്ക്; ഗുജറാതിലെ സ്റ്റാച്യു ഓഫ് യൂനിറ്റിയേക്കാള്‍ വലിപ്പം!
Sep 16, 2022, 11:19 IST
ന്യൂഡെല്‍ഹി: (www.kvartha.com) നമ്മുടെ സൗരയൂഥത്തിലും ബഹിരാകാശത്തും ഒട്ടനവധി രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്, അവ മനുഷ്യനെ ആകര്‍ഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു, പ്രത്യേകിച്ച് ഛിന്നഗ്രഹങ്ങളെക്കുറിച്ച്. ഗുജറാതില്‍ ഇരുമ്പുകൊണ്ട് നിര്‍മിച്ച സ്റ്റാച്യു ഓഫ് യൂനിറ്റിയേക്കാള്‍ വലിയ ഛിന്നഗ്രഹം ഭൂമിയിലേക്ക് നീങ്ങുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഞായറാഴ്ച ഭൂമിക്ക് സമീപം ഇത് കടന്നുപോകുമെന്നാണ് വിവരം.
ഛിന്നഗ്രഹത്തിന് ഏകദേശം 210 മീറ്റര്‍ ഉയരമുണ്ട്, സ്റ്റാച്യു ഓഫ് യൂനിറ്റിയുടെ ഉയരം ഏകദേശം 192 മീറ്ററാണ്. ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 47,42,252 കിലോമീറ്റര്‍ അകലെയാണെന്നും സെപ്റ്റംബര്‍ 18 ന് അത് ഭൂമിക്ക് സമീപം എത്തുമെന്നും മാധ്യമ റിപോര്‍ടില്‍ പറയുന്നു. എന്നാല്‍ ഭൂമിക്ക് ഭീഷണിയല്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
എന്താണ് ഛിന്നഗ്രഹം:
ഏകദേശം 4.6 ബില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെടുമ്പോള്‍ ബഹിരാകാശത്ത് ചില പാറകളും അവശിഷ്ടങ്ങളും ചിതറിക്കിടന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. വീട് പണിയുമ്പോള്‍ കഷ്ണങ്ങള്‍, മണല്‍, സിമന്റ് എന്നിവയുടെ ഒരു ഭാഗം അവശേഷിക്കുന്ന അതേ രീതിയില്‍ ഈ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. ബഹിരാകാശത്ത് പറന്നുനടക്കുന്ന ഛിന്നഗ്രഹങ്ങള്‍ സൗരയൂഥത്തിലെ അവശേഷിക്കുന്ന പാറകളും അവശിഷ്ടങ്ങളും കൂടിയാണ്.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Gujrat, Report, Science, Asteroid, Earth, Asteroid bigger than Statue of Unity headed towards Earth this week.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.