Soya Chaap | സസ്യാഹാരികളുടെ പ്രിയ ഇനം 'സോയ ചാപ്' ഇവിടെ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടാൽ ഒരിക്കലും നിങ്ങളത് കഴിക്കില്ല! വീഡിയോ വൈറൽ

 


ഫരീദാബാദ് (ഹരിയാന): (www.kvartha.com) സസ്യാഹാരികൾക്ക് പനീർ ഒഴികെയുള്ള ഒരു വിഭവമുണ്ടെങ്കിൽ അത് സോയാ ചാപ്പാണ്. ഇത് ഒരുതരം വെജിറ്റേറിയൻ മാംസമാണ്, അത് കോഴിയിറച്ചിയുടെ ഘടനയോട് സാമ്യമുള്ളതാണ്, എന്നാൽ ഇത് യഥാർഥത്തിൽ സോയാ ബീൻസ് കൊണ്ടാണ് ഉണ്ടാക്കുന്നത്. പക്ഷേ, ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
          
Soya Chaap | സസ്യാഹാരികളുടെ പ്രിയ ഇനം 'സോയ ചാപ്' ഇവിടെ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടാൽ ഒരിക്കലും നിങ്ങളത് കഴിക്കില്ല! വീഡിയോ വൈറൽ



20,000 കിലോഗ്രാം മൈദ, രാസവസ്തുക്കൾ കണ്ടെടുത്തു

അടുത്തിടെ, മുഖ്യമന്ത്രിയുടെ ഫ്‌ലൈയിംഗ് സ്‌ക്വാഡിലെ അംഗങ്ങളും ഫരീദാബാദ് പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും അടങ്ങുന്ന സംയുക്ത സംഘം മുജേസർ വ്യവസായ മേഖലയായ സെക്ടർ 22-ലെ വ്യാജ സോയ ചാപ് ഉൽപാദിപ്പിക്കുന്ന നിർമാണ യൂനിറ്റിൽ റെയ്ഡ് നടത്തി. 20,000 കിലോ ഗോതമ്പ് പൊടി, രാസവസ്തുക്കൾ, 200 കിലോ വ്യാജ സോയ എന്നിവ യൂണിറ്റിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

 

ഫരീദാബാദ് സ്വദേശി അനിൽകുമാറിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പരമാവധി ഓർഡർ ലഭിക്കുന്നതിനും ബ്രാൻഡ് ഉണ്ടാക്കുന്നതിനുമായി അനിൽ ഗോതമ്പ് ഉൽപന്നം കിലോയ്ക്ക് 60 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) രാജേഷ് കുമാർ പറഞ്ഞു. യഥാർഥ സോയാ ചാപിൻറെ വില കിലോയ്ക്ക് 290 രൂപയാണ്. യൂനിറ്റിൽ ജോലി ചെയ്യുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും ഓപറേഷനിൽ രക്ഷപ്പെടുത്തി. 10 മണിക്കൂർ ജോലിക്ക് 300 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്.

സോയാ ചാപിന് ആവശ്യക്കാരേറിയതിനാൽ ശുദ്ധീകരിച്ച ഗോതമ്പ് മാവ് ഉപയോഗിച്ച് സോയാ ചാപ് നിർമിക്കാൻ തുടങ്ങിയെന്ന് ചോദ്യം ചെയ്യലിൽ അനിൽ സമ്മതിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സാംപിളുകൾ ശേഖരിച്ചു.

You Might Also Like:

Keywords: If You See How Soya Chaap Is Made In Faridabad You May Never Eat Them Again. Watch VideoNational,News,Hyderabad,India,Food,Video,Latest-News,Top-Headlines.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia