SWISS-TOWER 24/07/2023

നാഭ ജയില്‍ ആക്രമണം: അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് അടക്കം 3 പേര്‍ അറസ്റ്റില്‍

 


പാട്യാല: (www.kvartha.com 29.11.2016) പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് ആറ് ഖലിസ്ഥാന്‍ ഭീകരര്‍ രക്ഷപ്പെട്ട സംഭവത്തില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഭിം സിംഗ്, ഹെഡ് വാര്‍ഡന്‍ ജഗ്മീദ് സിംഗ്, കടയുടമയായ തെജിന്ദര്‍ ശര്‍മ എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

ജയില്‍ ആക്രമണത്തില്‍ ഭിം സിംഗിന് പങ്കുള്ളതായി പോലീസ് പറഞ്ഞു. ജയില്‍ ആക്രമണത്തിന് ഒരു ദിവസം മുമ്പ് ഭിം സിംഗ് തടവു ചാടിയവരെ സന്ദര്‍ശിച്ചിരുന്നതായും, ഭിം സിംഗിന്റെ മൊബൈല്‍ ഫോണ്‍ രക്ഷപ്പെട്ടവര്‍ ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജയിലില്‍ നിന്നും രക്ഷപ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. അതിനിടെ ഹരിയാന ഡി ജി പി കെ പി സിംഗ് പ്രതികള്‍ രക്ഷപ്പെട്ട ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി.

ജയിലില്‍ നിന്നും രക്ഷപ്പെട്ട ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തലവന്‍ ഹര്‍മീന്ദര്‍ മിന്റു, ആക്രമണത്തിന്റെ സൂത്രധാരന്‍ പര്‍വീന്ദര്‍ സിംഗ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
നാഭ ജയില്‍ ആക്രമണം: അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് അടക്കം 3 പേര്‍ അറസ്റ്റില്‍

Keywords : Punjab, Jail, Attack, Accused, Arrested, National, Nabha jailbreak case: Assistant jail superintendent and two others arrested.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia