നിയമസഭാ തെരഞ്ഞെടുപ്പ്: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കമീഷന്‍
Feb 6, 2022, 12:06 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.02.2022) ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കമീഷന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇളവുകള്‍ ചില നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് കമീഷന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കോവിഡ് 19 കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സംസ്ഥാനങ്ങളിലെ ചീഫ് സെക്രടറിമാരുടെയും റിപോര്‍ടുകളും കേന്ദ്ര ആരോഗ്യ സെക്രടറിയുമായുള്ള കൂടിക്കാഴ്ചയും പരിഗണിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരിച്ചു.
റോഡ് ഷോകള്‍, കാല്‍നട ജാഥകള്‍, വാഹന റാലികള്‍, വിജയഘോഷ യാത്രകള്‍ എന്നിവയ്ക്ക് നിരോധനം തുടരും, വീടുവീടാന്തരം പ്രചാരണത്തിന് അനുവദിച്ചിരിക്കുന്നവരുടെ എണ്ണം 20 ആയിരിക്കും. കൂടാതെ, രാത്രി 8 മുതല്‍ 12 മണിക്കൂര്‍ പ്രചാരണ നിരോധനം ഉണ്ടായിരിക്കും. രാവിലെ എട്ട് മണി മുതല്‍ പ്രചരണം തുടങ്ങാം.
ഇന്‍ഡോര്‍/ഔട്‌ഡോര്‍/മീറ്റിംഗുകള്‍/റാലികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി 50 ശതമാനം അല്ലെങ്കില്‍ 30 ശതമാനമായി പരിമിതപ്പെടുത്തുമെന്ന വ്യവസ്ഥയ്ക്ക് കൂടുതല്‍ ഇളവ് നല്‍കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ (ഡിഇഒ) നിശ്ചയിച്ച പ്രകാരമായിരിക്കും ഈ ഇളവുകളെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
അതത് സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്ഡിഎംഎ) ഇന്‍ഡോര്‍/ഔട്‌ഡോര്‍ ഒത്തുചേരലുകള്‍ക്ക് പരിധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍, ആ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അഭിപ്രായപ്പെട്ടു.
ജനുവരി എട്ടിനാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10 നും മാര്‍ച് ഏഴിനും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായി വോടെടുപ്പ് നടക്കും. മണിപ്പൂരിലെ വോടര്‍മാര്‍ ഫെബ്രുവരി 27 നും മാര്‍ച് മൂന്നിനും വോട് ചെയ്യും. ഉത്തരാഖണ്ഡിലും ഗോവയില്‍ ഫെബ്രുവരി 14 ന് ആണ് വോടെടുപ്പ്. പഞ്ചാബിലെ പോളിംഗ് തീയതി ഫെബ്രുവരി 20 ആണ്. ഈ സംസ്ഥാനങ്ങളിലെ വോടെണ്ണല്‍ മാര്‍ച് 10ന് നടക്കും.
Keywords: New Delhi, News, National, Election Commission, Election, Assembly Election, Politics, Assembly polls: Election Commission announces further relaxations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.