നിയമസഭാ തെരഞ്ഞെടുപ്പ്: വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം റാലികള്‍ക്കുള്ള നിരോധനം തുടരണോ? തീരുമാനം ഉടന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 22.01.2022) രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന രാഷ്ട്രീയ റാലികള്‍ക്കുള്ള നിരോധനം തുടരണോ എന്ന് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ശനിയാഴ്ച തീരുമാനിക്കും. കേന്ദ്ര ആരോഗ്യ സെക്രടറിയുമായും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെല്‍ത് സെക്രടറിമാരുമായും കമീഷന്‍ നടത്തുന്ന വെര്‍ച്വല്‍ മീറ്റിങിലായിരിക്കും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക.

റോഡ് ഷോകള്‍ക്കും റാലികള്‍ക്കും കമീഷന്‍ ഏര്‍പെടുത്തിയ വിലക്ക് സംബന്ധിച്ചാണ് അവലോകന യോഗമെന്ന് എഎന്‍ഐ റിപോര്‍ട് ചെയ്യുന്നു. നേരത്തെ ജനുവരി എട്ടിന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിനിടെ, ജനുവരി 15 വരെ ഫിസികല്‍ റാലികള്‍, റോഡ്, ബൈക് ഷോകള്‍, സമാനമായ പ്രചാരണ പരിപാടികള്‍ എന്നിവ നിരോധിക്കുമെന്ന് കമീഷന്‍ പ്രഖ്യാപിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ്: വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം റാലികള്‍ക്കുള്ള നിരോധനം തുടരണോ? തീരുമാനം ഉടന്‍

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നരലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ ഒമ്പത് ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമാണ്.

Keywords:  New Delhi, News, National, Political party, Politics, Election, Assembly Election, Election Commission, Assembly elections 2022: Ban on political rallies to continue due to rising Covid-19 cases? EC to decide today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia