ജനവിധി കാത്ത് സംസ്ഥാനങ്ങള്‍: ഗോവയിലും യുപിയിലും വോടെടുപ്പ് ആരംഭിച്ചു, ഉത്തരാഖണ്ഡില്‍ ഉടന്‍ തുടങ്ങും

 


ലക്‌നൗ: (www.kvartha.com 14.02.2022) നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി കാത്ത് ഉത്തര്‍പ്രദേശിനൊപ്പം ഗോവയും ഉത്തരാഖണ്ഡും പോളിങ് ബൂതില്‍. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ടി നേതാവ് അസം ഖാന്‍, മകന്‍ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയില്‍ ചേര്‍ന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.

ഗോവയിലും വോടെടുപ്പ് തുടങ്ങി. ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പ്പിള്ളയും ഭാര്യ റീത്ത ശ്രീധരനും വോട് രേഖപ്പെടുത്തി. തലേഗാവിലെ 15-ാം നമ്പര്‍ ബൂതിലാണ് വോട് രേഖപ്പെടുത്തിയത്. ഗോവയിലെ 40 സീറ്റുകളിലേക്ക് മത്സരിക്കുന്ന 301 സ്ഥാനാര്‍ഥികളുടെ വിധി ജനം തീരുമാനിക്കും.

ജനവിധി കാത്ത് സംസ്ഥാനങ്ങള്‍: ഗോവയിലും യുപിയിലും വോടെടുപ്പ് ആരംഭിച്ചു, ഉത്തരാഖണ്ഡില്‍ ഉടന്‍ തുടങ്ങും

ഉത്തരാഖണ്ഡില്‍ വോടെടുപ്പ് എട്ട് മണിക്ക് തുടങ്ങും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയാണ് ഉദ്യോഗസ്ഥര്‍. ഉത്തരാഖണ്ഡ് ജനതയോട് വോട് ചെയ്യാന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ഥിച്ചു. പുതിയ ഉത്തര്‍പ്രദേശിനായി വോട് ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ 81 ലക്ഷത്തിലധികം വോടര്‍മാരാണ് 632 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക. 152 സ്വതന്ത്രര്‍ അടക്കം 632 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 2017ല്‍ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.

എല്ലാവരോടും വോട് ചെയ്യണമെന്നും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കുചേരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. പല മണ്ഡലങ്ങളിലും ത്രികോണമത്സരമാണ് നടക്കുന്നത്.

Keywords:  Lucknow, News, National, Election, Assam-Election-2021, Goa, Politics, Assembly election 2022: Voting begins in Goa, UP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia