ദിസ്പൂര്‍: അസം കലാപവുമായി ബന്ധപ്പെട്ട് കൊക്രാജഹര്‍ എം.എല്‍.എയെ പോലീസ് അറസ്റ്റ് ചെയ്തു. ബോഡാലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എം എല്‍ എ പ്രദീപ് ബ്രഹ്മയാണ് അറസ്റ്റിലായത്. കൊക്രജാര്‍ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എം എല്‍ എയാണ് പ്രദീപ് ബ്രഹ്മ. വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റുണ്ടായത്. പ്രദീപ് ബ്രഹ്മക്കെതിരെ അഞ്ച് കേസുകളാണ് നിലവിലുള്ളത്. എം.എല്‍.എയുടെ അറസ്റ്റിനെത്തുടര്‍ന്ന് കൊക്രാജഹറില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ബോഡോ വിഭാഗക്കാരും മുസ്ലീങ്ങളും തമ്മില്‍ മാസങ്ങളായി നടക്കുന്ന വര്‍ഗീയ കലാപത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊക്രാജഹറില്‍ ആരംഭിച്ച വര്‍ഗീയ കലാപം പിന്നീട് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.

English Summery
Guwahati: The Assam Police on Thursday arrested an Assam MLA in connection with the recent ethnic clashes in the state, reports said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.