ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹതി: അസമില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് 300 കോടി രൂപ അനുവദിക്കും. കലാപം രൂക്ഷമായ കൊക്രാജാഹറില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കലാപം രാജ്യത്തിനേറ്റ കളങ്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കലാപത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി കേന്ദ്ര സഹായവും പ്രഖ്യാപിച്ചു. അടിയന്തര ദുരിതാശ്വാസത്തിന് 100 കോടി രൂപയും പ്രത്യേക സഹായമായി മറ്റൊരു 100 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ചു. അക്രമത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് 100 കോടി സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അതിനിടെ അക്രമസംഭവങ്ങളില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് കൊക്ക്രജഹര്‍, ധുബ്രി, ചിരാങ്ങ് ജില്ലകളിലെ രാത്രി കര്‍ഫ്യുവില്‍ ഇളവു വരുത്തി. കലാപത്തില്‍ ഇതിനകം 52പേരാണ് കൊല്ലപ്പെട്ടത്.
English Summery
Guwahati: Prime Minister Manmohan Singh, who visited the violence-affected areas of Assam on Saturday, announced a special package of Rs 300 cr for the affected people here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

