ജനക്കൂട്ടം മാനഭംഗപ്പെടുത്താനും കൊലപ്പെടുത്താനും ശ്രമിച്ചെന്ന്‌ മര്‍ദ്ദനമേറ്റ വനിതാ എം.എല്‍.എ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജനക്കൂട്ടം മാനഭംഗപ്പെടുത്താനും കൊലപ്പെടുത്താനും ശ്രമിച്ചെന്ന്‌ മര്‍ദ്ദനമേറ്റ വനിതാ എം.എല്‍.എ


ന്യൂഡല്‍ഹി: ജനക്കൂട്ടത്തില്‍ ചിലര്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന്‌ മര്‍ദ്ദനനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന വനിതാ എം.എല്‍.എ ഇന്നലെയാണ്‌ മതം മാറി വിവാഹം കഴിച്ച വനിതാ എം.എല്‍.എ റൂമി നാഥിനേയും രണ്ടാം ഭര്‍ത്താവ് ജാക്കി ജാക്കിറിനേയും ആദ്യഭര്‍ത്താവും ഇരുന്നൂറോളം വരുന്ന ജനക്കൂട്ടവും ആക്രമിച്ചത്.

ആദ്യഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്താതെയാണ്‌ റുമി നാഥ്‌ ജാക്കിറിനെ വിവാഹം ചെയ്തത്. തന്നെ ആക്രമിക്കുന്നതിനിടയില്‍ ചിലര്‍ തന്നെ മാനഭംഗപ്പെടുത്താനും കൊലപ്പെടുത്താനും ശ്രമിച്ചതായി റുമി നാഥ് പോലീസില്‍ പരാതിപെട്ടു. 

തനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന നടക്കുന്നുണ്ടെന്നും റുമിനാഥ് ആരോപിച്ചു. ഇതുവരെ കണ്ടിട്ടുപോലുമില്ലാത്തവരാണ്‌ തന്നെ ആക്രമിച്ചത്‌. ഇത്തരത്തില്‍ ആക്രമിക്കപ്പെടാന്‍ തക്കതായ ഒരു കുറ്റവും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും റുമി നാഥ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ബോര്‍ഖോള മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ റുമി നാഥ് ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്താതെ തന്നെ മുസ്ലീമായ ജാക്കി ജാക്കിറിനെ വിവാഹം ചെയ്യുകയായിരുന്നു. റുമിയുടെ പിതാവിനെ കാണാനായി ഇരുവരും കരിംഗഞ്ചില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. 

രാത്രി ഹോട്ടലില്‍ ആഹാരം കഴിക്കുന്നതിനിടയിലായിരുന്നു 200ഓളം വരുന്ന ജനക്കൂട്ടം ഇരുവരേയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്‌.

English Summery
New Delhi: A day after Assam police said that Rumi Nath and her second husband Jaki Jakir were beaten up by a mob, the Congress MLA on Sunday alleged that the attackers even attempted to rape her.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia