ഗുവാഹതി: അസമില്‍ വീണ്ടും വെള്ളപ്പൊക്കം. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ സംസ്ഥാനത്തെ നാലുജില്ലകളാണ് വെള്ളത്തിനടിയിലായത്. ഒരു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ലാഖിം പൂര്‍, ദേമാജി, സോനിത്പൂര്‍, കാം രൂപ് എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ നിലയില്‍ ബാധിച്ചിരിക്കുന്നത്. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
82 ഗ്രമങ്ങളിലായി ഒരു ലക്ഷത്തോളം പേരെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റ്പാര്‍പ്പിച്ചു. ആര്‍ക്കും ജീവഹാനിയുണ്ടായതായി റിപോര്‍ട്ടില്ല. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. ഈ വര്‍ഷമുണ്ടാകുന്ന മൂന്നാമത്തെ വെള്ള്‍പ്പൊക്കമാണ് ഇത്. കഴിഞ്ഞ രണ്ട് മാസം മുന്‍പുണ്ടായ വെള്ളപൊക്കത്തില്‍ നിരവധി മനുഷ്യജീവനുകളും കാസിരംഗ നാഷണല്‍ പാര്‍ക്കിലെ 631 മൃഗങ്ങളുടെ ജീവനും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമായിരുന്നു ഇത്.

SUMMERY: Guwahati: Assam is in the grip of the third wave of floods with the water level of the Brahmaputra and its tributaries rising in four districts of Assam following incessant rains.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.