Teacher Suspended | 'വെട്ടുകത്തി കാണിച്ച് സഹപ്രവര്‍ത്തകരെ താക്കീത് ചെയ്യാന്‍ ശ്രമിച്ചു'; അധ്യാപകന് സസ്‌പെന്‍ഷന്‍

 


ഗുവാഹതി: (www.kvartha.com) അസമില്‍ വെട്ടുകത്തിയുമായി സ്‌കൂളിലെത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. കച്ചാര്‍ ജില്ലയില്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനായ ധൃതിമേധ ദാസ് (38) ആണ് അറസ്റ്റിലായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസും വിദ്യാഭ്യാസ വകുപ്പും നടപടിയെടുത്തതെന്ന് റിപോര്‍ടുകല്‍ വ്യക്തമാക്കുന്നു.

മറ്റ് അധ്യാപകരുടെ ക്രമക്കേടുകള്‍ കാരണം തനിക്ക് ദേഷ്യവും നിരാശയുമുണ്ടായിരുന്നുവെന്നും വെട്ടുകത്തി കാണിച്ച് അവരെ താക്കീത് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അധ്യാപകന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. മറ്റ് അധ്യാപകരോ സ്‌കൂള്‍ അധികൃതരോ ഔദ്യോഗികമായി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Teacher Suspended | 'വെട്ടുകത്തി കാണിച്ച് സഹപ്രവര്‍ത്തകരെ താക്കീത് ചെയ്യാന്‍ ശ്രമിച്ചു'; അധ്യാപകന് സസ്‌പെന്‍ഷന്‍

Keywords:  News, National, Teacher, Suspension, Police, Complaint, school, Assam: Head teacher suspended after he comes to school carrying machete.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia