അസമില്‍ പുതിയ പശു സംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് ഗവര്‍ണര്‍ ജഗ്ദീഷ് മുക്തി
May 23, 2021, 17:14 IST
ദിസ്പൂര്‍: (www.kvartha.com 23.05.2021) അസമില്‍ പുതിയ പശു സംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് ബിജെപി സര്‍കാര്‍. പുതിയ നിയമസഭയുടെ ഉദ്ഘാടന സെഷനിലാണ് അസം ജഗ്ദീഷ് മുക്തി ഗവര്‍ണര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കന്നുകാലികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. ബില്‍ പാസായി കഴിഞ്ഞാല്‍ നേരത്തെ സമാനമായ നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം അസമും ചേരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Keywords: News, National, BJP, Cow, Government, Inauguration, Protection, Assam govt's cow protection bill to ban transport of cattle outside the state: Governor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.