SWISS-TOWER 24/07/2023

അസീമാനന്ദിന്റെ അഭിമുഖം വ്യാജം: അഭിഭാഷകന്‍ ജെ.എസ് റാണ

 


ADVERTISEMENT

ന്യൂഡല്‍ഹി: ഏറെ വിവാദമായ അസീമാനന്ദയുടെ അഭിമുഖം വ്യാജമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജെ.എസ് റാണ. കാരാവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച അഭിമുഖം കളവാണെന്നും അദ്ദേഹം പറഞ്ഞു. അസീമാനന്ദ ഇത്തരത്തില്‍ ഒരു അഭിമുഖവും അനുവദിച്ചിട്ടില്ല. വാര്‍ത്ത വ്യാജമായതിനാല്‍ റിപോര്‍ട്ടര്‍ക്കും മാഗസിനുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

ഹിന്ദു തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് നിരവധി തവണ ആര്‍.എസ്.എസിന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മോഹന്‍ ഭഗവതിനെതിരെ ആരോപണമുയരുന്നത്.

2007ലെ സംജോത എക്‌സ്പ്രസ് സ്‌ഫോടനങ്ങളടക്കം മോഹന്‍ ഭഗവതിന്റെ അനുമതിയോടെയാണെന്നാണ് കാരാവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച അസീമാനന്ദയുടെ അഭിമുഖത്തില്‍ ആരോപിക്കുന്നത്.

അസീമാനന്ദിന്റെ അഭിമുഖം വ്യാജം: അഭിഭാഷകന്‍ ജെ.എസ് റാണ SUMMARY: Aseemanand’s lawyer JS Rana on Wednesday issued a statement categorically stating that the contents of the article was a bundle of lies.

Keywords: Mohan Bhagwat, RSS, Swami Aseemanand, Terror attacks, Samjhauta Express, Mecca Masjid, Ajmer Dargah
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia